ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ മാസപ്പിറവി ദൃശ്യമായി: നാളെ മുഹറം ഒന്ന്

റിയാദ്- അറബി കലണ്ടർ പ്രകാരം പുതുവർഷം പുലർന്നു. നാളെ മുഹറം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. 1447 വർഷത്തിലെ മുഹറം മാസം ഒന്നായിരിക്കും നാളെ. വിശുദ്ധ കഅബാലയത്തെ അണിയിച്ച കിസ്‌വ മാറ്റ ചടങ്ങുകള്‍ക്ക് ഹറംകാര്യ വകുപ്പിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സ് ഇന്ന് വൈകുന്നേരം തുടക്കം കുറിച്ചു. സാദാരണയില്‍ മുഹറം മാസപ്പിറവി സ്ഥിരീകരിച്ച ശേഷം ഇശാ നമസ്‌കാരത്തിനു ശേഷമാണ് കിസ്‌വ മാറ്റ ചടങ്ങുകള്‍ തുടങ്ങാറ്. ഇത്തവണ വളരെ നേരത്തെ ചടങ്ങുകള്‍ തുടങ്ങി. പഴയ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ ഹോം ഡെലിവറി ചെയ്യുന്നതിന്‌ ചൊവ്വാഴ്ച മുതൽ ഡെലിവറി പെർമിറ്റ് നിർബന്ധം

ജിദ്ദ– സൗദി അറേബ്യയില്‍ ഹോം ഡെലിവറി സേവനങ്ങൾ നൽകുന്നതിന് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്ന വിപണന സ്ഥാപനങ്ങൾക്ക് ഡെലിവറി പെർമിറ്റ് നിർബന്ധമാക്കിയ പുതിയ നിയമം അടുത്ത ചൊവ്വാഴ്ച (ജൂലൈ 1) മുതൽ പ്രാബല്യത്തിൽ വരും. മുനിസിപ്പാലിറ്റി, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റെ ബലദി പ്ലാറ്റ്ഫോം വഴിയാണ് ഹോം ഡെലിവറി പെർമിറ്റ് അനുവദിക്കുന്നത്. ബലദി വെബ്സൈറ്റ് മുഖേന ഓൺലൈനായി  ഈ പെർമിറ്റിന് അപേക്ഷിക്കാം. നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ഉടൻ പെർമിറ്റ് അനുവദിക്കപ്പെടും. അടുത്ത മാസം മുതൽ  പെർമിറ്റ് ഇല്ലാതെ ഡെലിവറി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദി മൾട്ടി ഫാമിലി വിസിറ്റിംഗ് വിസകൾ മുംബൈയിൽ നിന്ന് ഇഷ്യു ചെയ്തു തുടങ്ങി

മുംബൈ: ഏറെ ദിവസത്തെ കാത്തിരിപ്പിന് ശേഷം സഊദി മൾട്ടി ഫാമിലി വിസിറ്റിംഗ് വിസകൾ മുംബൈയിൽ നിന്ന് ഇഷ്യു ചെയ്തു തുടങ്ങി. കഴിഞ്ഞ പതിനാറ് മുതൽ വിസ സ്റ്റാമ്പിങ് ചെയ്യാനായി vfs വിസകൾ സ്വീകരിച്ചു തുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സിംഗിൾ എൻട്രി വിസകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇതോടെ, സഊദിയിലേക്കുള്ള മൾട്ടി ഫാമിലി വിസകൾ ഇനി മുതൽ ഉണ്ടാകുയയില്ലെന്ന തരത്തിൽ പ്രചാരണവും നടന്നിരുന്നു. ഇതിന്ടെയാണ് വീണ്ടും മുംബൈയിലെ സഊദി കോൺസുലേറ്റ് മൾട്ടി വിസകൾ ഇഷ്യു ചെയ്ത് തുടങ്ങിയത്. എന്നാൽ, […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം; മൂന്നാം ഘട്ടം അടുത്ത മാസം മുതൽ

മസ്‌കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനത്തിലെ മൂന്നാം ഘട്ടം അടുത്ത മാസം മുതൽ നടപ്പിൽ വരും. പഴം, പച്ചക്കറി കടകളിലും ബേക്കറികളിലും ജൂലൈ ഒന്ന് മുതൽ പ്ലാസ്റ്റിക് സഞ്ചി ഉപയോഗിക്കരുത്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും എല്ലാവരും സഹകരിക്കണമെന്നും പരിസ്ഥിതി അതോറിറ്റി അഭ്യർത്ഥിച്ചു. ജൂലൈ ഒന്ന് മുതൽ പഴം, പച്ചക്കറി കടകൾ, ഭക്ഷണശാലകൾ, മിഠായി കടകൾ, ഗിഫ്റ്റ് ഷോപ്പുകൾ, ബേക്കറികൾ എന്നിവിടങ്ങളിലൊന്നും പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ പാടില്ല. പകരം തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദി അറേബ്യയിലേക്കുള്ള വിസിറ്റിങ് വിസ നടപടികൾ VFS പുനരാരംഭിച്ചു

മുംബൈ: സഊദി അറേബ്യയിലേക്കുള്ള വിസിറ്റിങ് വിസ നടപടികൾ VFS പുനരാരംഭിച്ചു. നേരത്തെ താത്കാലികമായി നിര്‍ത്തിവച്ച ബിസിനസ്, കുടുംബ, സന്ദര്‍ശന വിസകള്‍ക്കുള്ള നടപടികളാണ് VFS വീണ്ടും തുടങ്ങിയത്. നിലവിൽ ജൂൺ 25 മുതൽ കൊച്ചിയിലും കോഴിക്കോടും അപ്പോയിന്റ്മെന്റുകൾ ലഭ്യമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിസ നടപടികൾ പൂർത്തീകരിക്കാനുള്ള VFS അപ്പോയ്ന്റ്മെന്റ് ലഭിച്ചിരുന്നില്ല. എന്ത് കാരണം കൊണ്ടാണ് VFS കേന്ദ്രങ്ങൾ വിസ സ്റ്റാമ്പിങ് അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ചതെന്നും വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ്, ഇന്ന് മുതൽ വീണ്ടും അപ്പോയിന്റ്മെന്റ് ഓപ്പൺ ആക്കിയത്. Family […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പ്രഥമ പരിഗണന സ്വദേശികള്‍ക്ക്; വിദേശികളെ കരാര്‍ തൊഴിലാളികളായിട്ടാണ് പരിഗണിക്കുക

ഷാര്‍ജ– സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പ്രഥമ പരിഗണന സ്വദേശികള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി. പ്രധാന തസ്തികകള്‍ സ്വദേശികള്‍ക്ക് തന്നെ നിയമനം നല്‍കണമെന്നും നിയമനവ്യവസ്ഥകള്‍ തെറ്റിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് പുതിയ തീരുമാനം വലിയ തിരിച്ചടിയാവും. പ്രധാന തസ്തികകളില്‍ ജോലി ചെയ്തു വരുന്ന വിദേശികളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി മുതൽ സര്‍ക്കാര്‍ മേഖലകളില്‍ […]

BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ UAE - യുഎഇ

വ്യോമപാത അടച്ചിട്ട മുഴുവൻ ഗൾഫ് രാജ്യങ്ങളും തുറന്നു

ദുബായ്- ഖത്തറിലേക്ക് ഇറാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യോമപാത മുഴുവൻ ഗൾഫ് രാജ്യങ്ങളും തുറന്നു. ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് നേരത്തെ വ്യോമപാത അടച്ചിട്ടിരുന്നത്. സ്ഥിതിഗതികൾ ശാന്തമായതോടെ മുഴുവൻ രാജ്യങ്ങളും വ്യോമപാതയിലെ നിയന്ത്രണം നീക്കി. ഈജിപ്തും വ്യോമപാതയിലെ നിയന്ത്രണം നീക്കിയതായി അറിയിച്ചു. മേഖലയിൽ തുടർ സംഘർഷങ്ങളുണ്ടാകാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തൽ. അതേസമയം, സഹോദര രാജ്യമായ ഖത്തറിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയല്‍പക്ക […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ബഖാലകളില്‍ (ചെറിയ ഗ്രോസറി കടകള്‍) സിഗരറ്റും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്നതിന് വിലക്ക്

ജിദ്ദ – സൗദിയില്‍ ബഖാലകളില്‍ (ചെറിയ ഗ്രോസറി കടകള്‍) സിഗരറ്റും മറ്റു പുകയില ഉല്‍പന്നങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്നത് നഗരസഭ, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. ബഖാലകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ബാധകമായ പുതിയ വ്യവസ്ഥകള്‍ പ്രകാരമാണ് ബഖാലകളിലും സ്റ്റാളുകളിലും പച്ചക്കറികളും പഴവര്‍ഗങ്ങളും ഈത്തപ്പഴവും ഇറച്ചിയും സാദാ സിഗരറ്റും ഇലക്‌ട്രോണിക് സിഗരറ്റും ഹുക്ക പുകയിലയും വില്‍ക്കുന്നത് വിലക്കിയത്. ഇത്തരം ഉല്‍പന്നങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കാന്‍ അനുമതിയുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇറച്ചി വില്‍പനക്ക് പ്രത്യേക ലൈസന്‍സ് നേടണം. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ എല്ലാതരം […]

BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ തങ്ങളുടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചതായി അധികൃതർ

മനാമ – മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ തങ്ങളുടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചതായി അധികൃതർ അറിയിച്ചു. ഏറ്റവും ഒടുവിൽ കുവൈത്താണ് വ്യോമാതിർത്തി അടച്ചത്. വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് വകുപ്പ് അറിയിച്ചു. ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ബഹ്‌റൈന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത്. അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ 24 […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറിന്റെ ആകാശത്ത് തീജ്വാലകൾ; ഉച്ചത്തിലുള്ള സ്ഫോടശബ്ദങ്ങളും കേൾക്കുന്നതായി അൽ ജസീറ റിപ്പോർട്ട്

ദോഹ- ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ആകാശത്ത് തീജ്വാലകൾ പ്രത്യക്ഷമായി. പലയിടങ്ങളിൽനിന്നും ഉച്ചത്തിലുള്ള സ്ഫോടശബ്ദങ്ങളും കേൾക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ദോഹയിൽനിന്ന് നിരവധി മലയാളികൾ ദ മലയാളം ന്യൂസിനോട് ആകാശത്ത് മിസൈലുകൾ കാണുന്നതായും പൊട്ടിത്തെറിക്കുന്നതായും അറിയിച്ചിട്ടുണ്ട്. ഖത്തറിലെ ന്യൂസ് ലേഖകരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ആകാശത്ത് നിരവധി സ്ഥലങ്ങളിൽ തീജ്വാലകൾ ദൃശ്യമാണ്. അത് വ്യോമ പ്രതിരോധ സംവിധാനമാണോ അതോ മിസൈലുകളാണോ എന്ന കാര്യത്തിൽ വ്യക്തത കൈ വന്നിട്ടില്ല. ഉച്ചത്തിലുള്ള സ്ഫോടനങ്ങളും കേൾക്കാം.

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തർ വ്യോമാതിർത്തി അടച്ചു

ദോഹ- മേഖലയിലെ സംഭവവികാസങ്ങൾക്കിടയിൽ സ്വീകരിച്ച നടപടികളുടെ ഭാഗമായി വ്യോമാതിർത്തി താൽക്കാലികമായി അടച്ചുപൂട്ടിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് പ്രസ്താവനയിൽ പറയുന്നു.ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ നേരത്തെ ഭീഷണികൾ ആവർത്തിച്ചതിനെ തുടർന്നാണ് ഖത്തർ വ്യോമാതിർത്തി അടച്ചുപൂട്ടിയത്.

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഉയർന്ന വരുമാനമുള്ളവർക്ക് വ്യക്തിഗത ആദായനികുതിയുമായി ഒമാൻ

മസ്കത്ത്: ഉയർന്ന വരുമാനമുള്ളവർക്ക് വ്യക്തിഗത ആദായനികുതിയുമായി ഒമാൻ. 42,000 റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്ക് 5% ആദായനികുതിയാണ് ഏർപ്പെടുത്തിയത്. 2028 ജനുവരി മുതൽ ഇത് പ്രാബല്യത്തിൽ വരും. പുതിയ നിയമത്തിൽ 16 അധ്യായങ്ങളിലായി 76 വകുപ്പുകൾ ഉൾപ്പെടുന്നു. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഒമാന്റെ നികുതി സമ്പ്രദായം പൂർത്തിയാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് ഇത്. കൂടാതെ ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എണ്ണ വരുമാനത്തിലുള്ള ആശ്രയത്വം കുറയ്ക്കുക, സമ്പത്തിന്റെ കൂടുതൽ തുല്യമായ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യുഎഇയിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

യുഎഇ : യുഎഇയിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. WORK വിസ വാഗ്ദാനം ചെയ്ത് വിസിറ്റ് വിസയിൽ ജോലിക്ക് പ്രവേശിച്ച് പിന്നീട് നിരവധി പ്രവാസികൾ നിയമപരമായ കുരുക്കുകളിൽപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും തൊഴിൽ ഉടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. യുഎഇ: യുഎഇയിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. WORK വിസ വാഗ്ദാനം ചെയ്ത് വിസിറ്റ് വിസയിൽ ജോലിക്ക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ മൂന്ന് മാസത്തേക്ക് വി.എഫ്.എസിൽ തന്നെ തുടരും

ദമ്മാം: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾക്കുള്ള ഔട്ട്‌സോഴ്‌സിംഗ് കരാർ ഏറ്റെടുത്ത പുതിയ കമ്പനിയുടെ പ്രവർത്തനം വൈകുമെന്ന് റിപ്പോർട്ട്. അലങ്കിത് അസൈൻമെന്റ് ലിമിറ്റഡ് ജൂലൈ 1 മുതൽ ചുമതല ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ പ്രവർത്തനംവൈകുകയാണ്. നിലവിലെ സേവന ദാതാക്കളായ വി.എഫ്.എസ്. ഗ്ലോബലിനോട് മൂന്ന് മാസം കൂടി സേവനം തുടരാൻ എംബസി ആവശ്യപ്പെട്ടതായി കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിൽ പാസ്‌പോർട്ട് അപേക്ഷ, വിസ, കോൺസുലാർ സേവനങ്ങൾ, അറ്റസ്റ്റേഷൻ എന്നിവയ്ക്കുള്ള […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

വിമാനങ്ങളുടെ സർവീസ് സമയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ഖത്തർ എയർവേയ്സ്

ദോഹ: ഇന്നു മുതൽ വിമാനങ്ങളുടെ സർവീസ് സമയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ഖത്തർ എയർവേയ്സ്.  യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ സമയക്രമങ്ങൾ യാത്രക്കാർ പരിശോധിക്കണം. ചില വിമാനങ്ങൾ നിശ്ചയിച്ച ഷെഡ്യൂൾ സമയത്തേക്കാൾ നേരത്തെ  പുറപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. ഖത്തർ എയർവേയ്സ് വിമാനങ്ങളുടെ സമയക്രമങ്ങൾ കമ്പനിയുടെ മൊബൈൽ ആപ് അല്ലെങ്കിൽ വെബ്സൈറ്റിലൂടെ പരിശോധിച്ച് ഉറപ്പാക്കണം. മേഖലയിലെ നിലവിലെ സാഹചര്യം മുൻനിർത്തി ഖത്തർ എയർവേയ്സിന്റെ ആഗോള സർവീസിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നത്.

error: Content is protected !!