GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്തിൽ അധ്യാപികയെ ബലാത്സംഗം ചെയ്ത സ്‌കൂളിലെ വാച്ച്മാന് വധശിക്ഷ

കുവൈത്ത് സിറ്റി – സ്‌കൂള്‍ ഓഫീസില്‍ വെച്ച് വിദേശ അധ്യാപികയെ ബലാത്സംഗം ചെയ്ത സ്‌കൂളിലെ വാച്ച്മാന് (ഹാരിസ്) കോടതി വധശിക്ഷ വിധിച്ചു. ജോലിക്കായി സ്‌കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസില്‍ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു.


പ്രതി ഓഫീസില്‍ കയറി വാതില്‍ അകത്തു നിന്ന് പൂട്ടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. വിചാരണക്കിടെ പ്രതി കോടതിയില്‍ മൗനം പാലിച്ചു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!