GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജവാസാത്തില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജവാസാത്ത്

ജിദ്ദ – മുഖീം പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത, ജവാസാത്തില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ക്ക് മുഖീം പോര്‍ട്ടലില്‍ ലഭ്യമായ തവാസുല്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.


ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കാതെ ജവാസാത്തിലെ ബന്ധപ്പെട്ട വകുപ്പുമായി ആശയവിനിമയം നടത്താന്‍ തവാസുല്‍ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതിലൂടെ മുഖീം പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നടപടിക്രമങ്ങള്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ജവാസാത്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!