GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മയക്കുമരുന്ന് കടത്ത് കേസ്; തബൂക്കിലും മദീനയിലും നാലു വിദേശികള്‍ക്കും ഒരു സൗദി പൗരനും വധശിക്ഷ നടപ്പാക്കി

തബൂക്ക് – മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ നാലു വിദേശികള്‍ക്കും ഒരു സൗദി പൗരനും തബൂക്കിലും മദീനയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


തബൂക്കില്‍ മൂന്നു ഈജിപ്തുകാര്‍ക്കും സൗദി പൗരനുമാണ് ശിക്ഷ നടപ്പാക്കിയത്. ലഹരി ഗുളികകളും ഹഷീഷും സൗദിയിലേക്ക് കടത്തിയ ഈജിപ്തുകാരായ സഈദ് സുലൈമാന്‍ സ്വാലിഹ് ദഖീല്‍, അഹ്മദ് ഗുറൈബ് സുലൈമാന്‍ മുഹമ്മദ്, ഖാലിദ് സ്വാലിഹ് സാലിം സ്വാലിഹ് എന്നിവര്‍ക്കും ഇവര്‍ കടത്തിയ മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച സൗദി പൗരന്‍ അവാദ് ബിന്‍ മുസ്‌ലിം ബിന്‍ സുലൈമാന്‍ അല്‍ദീബാനിക്കുമാണ് തബൂക്കില്‍ വധശിക്ഷ നടപ്പാക്കിയത്.

കൊക്കൈന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ നൈജീരിയക്കാരന്‍ അബിദീന്‍ അലാസോ നകോനമി യയ്‌സക്ക് മദീനയിലും വധശിക്ഷ നടപ്പാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!