GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മുന്നറിയിപ്പ്; ANKER കമ്പനിയുടെ ചാർജറുകൾ പൊട്ടിത്തെറിക്ക് സാധ്യത, തിരിച്ചുവിളിക്കാൻ സൗദി വാണിജ്യ മന്ത്രാലയം നിർദ്ദേശം

ജിദ്ദ- ചൂടാകാനും തീപ്പിടിക്കാനുമുള്ള സാധ്യതയുള്ളതിനാൽ ആങ്കർ (ANKER)കമ്പനിയുടെ ചാർജറുകൾ തിരിച്ചുവിളിക്കാൻ സൗദി വാണിജ്യ മന്ത്രാലയം നിർദ്ദേശിച്ചു. ബാറ്ററിയിലെ ആന്തരിക ഷോർട്ട് സർക്യൂട്ട് മൂലം ചാർജറുകൾ അമിതമായി ചൂടാകാനും തീപ്പിടിക്കാനുമുള്ള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം.


ആങ്കർ കമ്പനി വിപണിയിലിറക്കിയ 88,518 ആങ്കർ പോർട്ടബിൾ ചാർജറുകളാണ് തിരിച്ചുവിളിച്ചത്. 2023 സെപ്റ്റംബറിനും 2025 ജൂണിനും ഇടയിൽ നിർമ്മിച്ച “A1257, A1681, A1689, A1647, A1652” എന്നീ ചാർജറുകൾ തിരിച്ചുവിളിച്ചതായി വാണിജ്യ മന്ത്രാലയം വിശദീകരിച്ചു. ഇത്തരം ചാർജറുകൾ കൈവശമുള്ളവർ ഇവ ഉപയോഗിക്കുന്നത് ഉടൻ അവസാനിപ്പിച്ച് കമ്പനിയുമായി ബന്ധപ്പെടണം. ചാർജറുകൾ മാറ്റി നൽകാനോ റീ ഫണ്ട് ചെയ്യാനോ ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!