GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതുതായി ഒരു സ്റ്റേഷന്‍ കൂടി; ഹസാന്‍ ബിന്‍ സാബിത് റോഡ് സ്‌റ്റേഷനാണ് ഇന്ന് തുറന്നത്

റിയാദ് – തലസ്ഥാന നഗരിയില്‍ പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതുതായി ഒരു സ്റ്റേഷന്‍ കൂടി ഇന്ന് തുറന്നതായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഹസാന്‍ ബിന്‍ സാബിത് റോഡ് സ്‌റ്റേഷനാണ് ഇന്ന് തുറന്നത്. ഓറഞ്ച് ലൈനില്‍ മലസ്, അല്‍റാജ്ഹി ജുമാമസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്‌റ്റേഷനുകള്‍ ഒന്നര മാസം മുമ്പും റെയില്‍വേ സ്റ്റേഷന്‍, ജരീര്‍ ഡിസ്ട്രിക്ട് സ്റ്റേഷന്‍ എന്നീ സ്റ്റേഷനുകള്‍ രണ്ടര മാസം മുമ്പും തുറന്നിരുന്നു. മദീന റോഡ്-പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍അവ്വല്‍ റോഡ് ദിശയിലുള്ള ഓറഞ്ച് ലൈനിന് 40.7 കിലോമീറ്റര്‍ നീളമുണ്ട്.


ആധുനിക എന്‍ജിനീയറിംഗ് സവിശേഷതകള്‍ക്കനുസൃതമായ രൂപകല്‍പന മെട്രോ സ്റ്റേഷനുകളെ വാസ്തുവിദ്യാ സൗന്ദര്യവും പ്രവര്‍ത്തനക്ഷമതയും സംയോജിപ്പിക്കുന്ന ബഹുമുഖ ഉപയോഗ കേന്ദ്രങ്ങളാക്കി മാറ്റുന്നു. ഉപയോക്താക്കള്‍ക്ക് ദര്‍ബ് ആപ്പ് വഴി റിയാദ് മെട്രോ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. മെട്രോ സര്‍വീസുകള്‍ റിയാദ് നഗരത്തിനകത്ത് യാത്രകള്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാനും സുസ്ഥിരതയെ പിന്തുണക്കാനും ആധുനികവും സുരക്ഷിതവുമായ ഗതാഗത സേവനങ്ങള്‍ നല്‍കാനുമുള്ള റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ട്രെയിന്‍ ശൃംഖലയുടെ വിപുലീകരണം പ്രതിഫലിപ്പിക്കുന്നത്.


2024 ഡിസംബര്‍ ഒന്നിനാണ് റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് തുടക്കമായത്. റിയാദ് മെട്രോയില്‍ ആകെ ആറു ലൈനുകളാണുള്ളത്. ഇതില്‍ പെട്ട മൂന്നാം ട്രാക്ക് ആയ ഓറഞ്ച് ലൈനിലാണ് (മദീന റോഡ്) അവസാനമായി സര്‍വീസ് ആരംഭിച്ചത്. ഓറഞ്ച് ലൈനില്‍ 2025 ജനുവരി അഞ്ചു മുതലാണ് സര്‍വീസുകള്‍ തുടങ്ങിയത്. ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് ആയ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍-ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ റോഡ് (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ ഡിസംബര്‍ ഒന്നിനും രണ്ടാം ട്രാക്ക് ആയ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), അഞ്ചാം ട്രാക്ക് ആയ കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ റൂട്ടുകളില്‍ 2024 ഡിസംബര്‍ 15 മുതലും സര്‍വീസ് ആരംഭിച്ചു.
ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലെത്. റിയാദ് മെട്രോയിലെ ആറു ട്രാക്കുകളുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളില്‍ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതില്‍ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്. പ്രതിദിനം 11.6 ലക്ഷത്തിലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിയാദ് മെട്രോയില്‍ നാല്‍പതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെ കടന്നുപോകുന്നു.


സൗദി അറേബ്യയുടെ വിശാലമായ പാരിസ്ഥിതിക പ്രതിബദ്ധതകളുമായും 2060 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന ലക്ഷ്യവുമായും മെട്രോ പദ്ധതി യോജിച്ചുപോകുന്നു. തലസ്ഥാന നഗരിയിലെ നിര്‍ണായകമായ ഗതാഗത പ്രശ്നത്തെ അഭിസംബോധന ചെയ്തുകൊണ്ട് മെട്രോ സംവിധാനം ആരംഭിച്ചത് നഗര ഗതാഗത മേഖലയില്‍ നാഴികക്കല്ലായി മാറി. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ് റിയാദിലെത്. സീമെന്‍സ്, ബൊംബാര്‍ഡിയര്‍, അല്‍സ്റ്റോം എന്നിവ നിര്‍മിച്ച 183 ട്രെയിനുകള്‍ റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നു. പൂര്‍ണമായും ഒാട്ടോമേറ്റഡ് ഓപ്പറേഷന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് മെട്രോ മധ്യപൗരസ്ത്യ മേഖലയില്‍ പൊതുഗതാഗത പശ്ചാത്തല സൗകര്യത്തില്‍ സുപ്രധാന സാങ്കേതിക കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു.


മെട്രോ സംവിധാനത്തില്‍ 2,860 ബസ് സ്റ്റോപ്പുകളും 842 ബസുകളും അടങ്ങിയ 80 ബസ് റൂട്ടുകളും ഉള്‍പ്പെടുന്നു. റിയാദിലെ വികസന പദ്ധതികള്‍ സുഗമമാക്കുന്നതില്‍ മെട്രോ നെറ്റ്വര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രതിദിനം 12 ലക്ഷത്തോളം യാത്രക്കാരെ വഹിക്കാന്‍ രൂപകല്‍പന ചെയ്തിട്ടുള്ള റിയാദ് മെട്രോയുടെ പ്രതിദിന ശേഷി 36 ലക്ഷമായി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. ഇത് ട്രാഫിക് ജാമുകള്‍ ലഘൂകരിക്കാനും കാറുകളെ ആശ്രയിക്കുന്നത് കുറക്കാനും സഹായിക്കും. ഈ മാറ്റം ഇന്ധന ഉപയോഗവും മലിനീകരണവും കുറക്കുക മാത്രമല്ല, കൂടുതല്‍ സുസ്ഥിരമായ നഗരത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഗതാഗതത്തിനപ്പുറം, മെട്രോ പ്രധാന മേഖലകള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ചയെ നയിക്കുകയും നഗരവാസികളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. റിയാദ് മെട്രോ പദ്ധതി സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയുടെ പ്രധാന ഭാഗമാണ്. സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍കരിക്കാനും നഗരവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!