GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ മാസപ്പിറവി ദൃശ്യമായി: നാളെ മുഹറം ഒന്ന്

റിയാദ്- അറബി കലണ്ടർ പ്രകാരം പുതുവർഷം പുലർന്നു. നാളെ മുഹറം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. 1447 വർഷത്തിലെ മുഹറം മാസം ഒന്നായിരിക്കും നാളെ.


വിശുദ്ധ കഅബാലയത്തെ അണിയിച്ച കിസ്‌വ മാറ്റ ചടങ്ങുകള്‍ക്ക് ഹറംകാര്യ വകുപ്പിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സ് ഇന്ന് വൈകുന്നേരം തുടക്കം കുറിച്ചു. സാദാരണയില്‍ മുഹറം മാസപ്പിറവി സ്ഥിരീകരിച്ച ശേഷം ഇശാ നമസ്‌കാരത്തിനു ശേഷമാണ് കിസ്‌വ മാറ്റ ചടങ്ങുകള്‍ തുടങ്ങാറ്. ഇത്തവണ വളരെ നേരത്തെ ചടങ്ങുകള്‍ തുടങ്ങി. പഴയ കിസ്‌വയുടെ ഭാഗങ്ങള്‍ അഴിച്ചുനീക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായ ശേഷം പുതിയ കിസ്‌വ അണിയിക്കും. പുതിയ കിസ്‌വ അണിയിച്ച ശേഷം കിസ്‌വയുടെ അടിഭാഗം ഉയര്‍ത്തിക്കെട്ടും. ഹജ് സീസണ്‍ അവസാനിക്കുന്നതു വരെ കിസ്‌വയുടെ അടിഭാഗം ഉയര്‍ത്തിക്കെട്ടുന്നത് തുടരും.


പുതിയ കിസ്വയില്‍ 24 കാരറ്റ് സ്വര്‍ണം പൂശിയ വെള്ളി നൂലുകളില്‍ 68 ഖുര്‍ആന്‍ വാക്യങ്ങള്‍ കൊണ്ട് എംബ്രോയ്ഡറി ചെയ്ത 47 കറുത്ത പട്ട് കഷണങ്ങള്‍ അടങ്ങിയിരിക്കുന്നു. കിസ്വയുടെ ആകെ ഭാരം ഏകദേശം 1,415 കിലോഗ്രാം ആണ്. 120 കിലോഗ്രാം സ്വര്‍ണ്ണം പൂശിയ വെള്ളി നൂല്‍, 60 കിലോഗ്രാം ശുദ്ധമായ വെള്ളി നൂല്‍, 825 കിലോഗ്രാം പട്ട്, 410 കിലോഗ്രാം അസംസ്‌കൃത പരുത്തി എന്നിവ ഉപയോഗിച്ചാണ് കിസ്‌വ നിര്‍മിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!