ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ ഹോം ഡെലിവറി ചെയ്യുന്നതിന്‌ ചൊവ്വാഴ്ച മുതൽ ഡെലിവറി പെർമിറ്റ് നിർബന്ധം

ജിദ്ദ– സൗദി അറേബ്യയില്‍ ഹോം ഡെലിവറി സേവനങ്ങൾ നൽകുന്നതിന് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്ന വിപണന സ്ഥാപനങ്ങൾക്ക് ഡെലിവറി പെർമിറ്റ് നിർബന്ധമാക്കിയ പുതിയ നിയമം അടുത്ത ചൊവ്വാഴ്ച (ജൂലൈ 1) മുതൽ പ്രാബല്യത്തിൽ വരും. മുനിസിപ്പാലിറ്റി, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റെ ബലദി പ്ലാറ്റ്ഫോം വഴിയാണ് ഹോം ഡെലിവറി പെർമിറ്റ് അനുവദിക്കുന്നത്. ബലദി വെബ്സൈറ്റ് മുഖേന ഓൺലൈനായി  ഈ പെർമിറ്റിന് അപേക്ഷിക്കാം. നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ഉടൻ പെർമിറ്റ് അനുവദിക്കപ്പെടും.


അടുത്ത മാസം മുതൽ  പെർമിറ്റ് ഇല്ലാതെ ഡെലിവറി സേവനം നൽകുന്നവരെ കണ്ടെത്താൻ നേരിട്ട് സ്ഥാപനങ്ങളിൽ പരിശോധന നടത്തും. നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ കർശന നടപടികളുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗരങ്ങളിൽ ഡെലിവറി സേവനം കൂടുതൽ സുരക്ഷിതവും വ്യവസ്ഥാപിതവും ആക്കുന്നതിനാണ് പുതിയ പെർമിറ്റ് നടപ്പിലാക്കിയിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കളുടെ ആത്മവിശ്വാസവും സുരക്ഷിതത്വവും വർധിപ്പിക്കുകയും, ജീവിത നിലവാരം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.

ഡെലിവറി പെർമിറ്റ് ലഭിക്കാനുള്ള വ്യവസ്ഥകൾ ഇവയാണ്
ഹോം ഡെലിവറി പെർമിറ്റ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളും മുനിസിപ്പാലിറ്റി മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ഡെലിവറി സേവനത്തിന് നിയോഗിക്കപ്പെടുന്ന തൊഴിലാളികൾക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വാണിജ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് ഹോം ഡെലിവറി സേവന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നേടിയിരിക്കണം.

ഡെലിവറി സേവനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ സ്ഥാപനത്തിന്റെ പേരോ വ്യാപാര മുദ്രയോ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം. ഈ വാഹനങ്ങളിൽ ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ കൊണ്ടു പോകുന്നതിനായി പ്രത്യേക സജ്ജീകരിച്ച സംവിധാനങ്ങൾ ഉണ്ടായിരിക്കണം. സാങ്കേതിക, ആരോഗ്യ സുരക്ഷ ആവശ്യകതകൾ അനുസരിച്ചായിരിക്കണം ഈ സജ്ജീകരണങ്ങൾ. ഈ വ്യവസ്ഥകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് ബലദീ പ്ലാറ്റ്ഫോം (Balady Platform) വഴി ഹോം ഡെലിവറി പെർമിറ്റ് അനുവദിക്കുക.

സൗദിയുടെ അഭിമാന പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി  ഉപഭോക്തൃ വിശ്വാസ്യതയും സുരക്ഷിതത്വവും വർധിപ്പിച്ച് സേവന മേഖലയെ കൂടുതൽ കാര്യക്ഷമവും ആകർഷകവുമാക്കി വികസിപ്പിക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ഡെലിവറി സേവന രംഗത്തെ ഈ പുതിയ പരിഷ്കരണം.

ഹോം ഡെലിവറി പെർമിറ്റിന് ഓൺലൈനായി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!