GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യുഎഇയിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

യുഎഇ : യുഎഇയിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. WORK വിസ വാഗ്ദാനം ചെയ്ത് വിസിറ്റ് വിസയിൽ ജോലിക്ക് പ്രവേശിച്ച് പിന്നീട് നിരവധി പ്രവാസികൾ നിയമപരമായ കുരുക്കുകളിൽപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും തൊഴിൽ ഉടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.


യുഎഇ: യുഎഇയിൽ സന്ദർശക വിസയിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. WORK വിസ വാഗ്ദാനം ചെയ്ത് വിസിറ്റ് വിസയിൽ ജോലിക്ക് പ്രവേശിച്ച് പിന്നീട് നിരവധി പ്രവാസികൾ നിയമപരമായ കുരുക്കുകളിൽപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും തൊഴിൽ ഉടമകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു

സന്ദർശക വിസയിൽ വരുന്ന പല ഉദ്യോഗാർത്ഥികൾക്കും നിയമപരമായ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകില്ല. വിസിറ്റ് വിസയിൽ ജോലിയിൽ തുടരൂ പതിയെ മാറ്റി നൽകാം എന്ന തരത്തിൽ പല കമ്പനി ഉടമകളും സംസാരിക്കും എന്നാൽ ഇതെല്ലാം നിയമ വരുദ്ധമാണെന്നാണ് അധികൃതർ പറയുന്നത്.

യുഎഇയിലെ തൊഴിൽ, കുടിയേറ്റ നിയമങ്ങൾ അനുസരിച്ച് വിസിറ്റ് വിസയിൽ ജോലി ചെയ്യാൻ പാടില്ല. 2021-ലെ ഫെഡറൽ നിയമം നമ്പർ 33, 2021-ലെ ഫെഡറൽ നിയമം നമ്പർ 29 എന്നിവ അനുസരിച്ച് ഒരാൾ യുഎഇയിൽ ജോലിക്ക് പ്രവേശിക്കണമെങ്കിൽ വർക്ക് പെർമിറ്റും റെസിഡൻസി വിസയും നിർബന്ധമാണ്. ഈ രേഖകളില്ലാതെ ഒരാളെ ജോലിക്കായി നിയമിക്കുന്നത് നിയമവിരുദ്ധമാണ്. 2024-ലെ ഫെഡറൽ നിയമം നമ്പർ 9-ലെ ആർട്ടിക്കിൾ 60(1)(എ) പ്രകാരം നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്ക് 1,00,000 ദിർഹം മുതൽ 1 മില്യൻ ദിർഹം വരെ പിഴ ലഭിക്കാൻ സാധ്യതയുണ്ട്.

ജോലിക്കോ വിസയ്‌ക്കോ പണം ആവശ്യപ്പെടുക, വർക്ക് വിസ ലഭിക്കുന്നതിന് മുമ്പ് ജോലി ആരംഭിക്കാൻ ആവശ്യപ്പെടുക, വാക്കാലുള്ള വാഗ്ദാനങ്ങൾ മാത്രം നൽകുക, വർക്ക് വിസ ലഭിക്കുന്നതിന് മുമ്പ് തന്നെ വ്യവസ്ഥകൾ വെക്കുക എന്നിവയെല്ലാം തെറ്റാണ്.

ജോലിക്കായി വിസിറ്റ് വിസയിൽ എത്തി. ജോലി ലഭിച്ച് കഴി‍ഞ്ഞാൽ കമ്പനികൾ ശരിയായ രീതിയിൽ ഒരു formal offer letter നൽകും. പിന്നീട് വിസ നടപടികൾ പൂർത്തിയാക്കിയ ശേഷം ജോലിയിൽ പ്രവേശിക്കാൻ പറയും. കൂടാതെ ശമ്പളത്തെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ജോലിക്ക് കയറുന്നതിന് മുമ്പ് തന്നെ നിർദേശങ്ങൾ നൽകും.
തെറ്റായ തൊഴിൽ വാഗ്ദാനങ്ങളിൽ ആരും വീഴരുത്. ഇത്തരം സംഭവങ്ങൾ നിങ്ങളെ മാനസികമായി തളർത്തും.
സന്ദർശക വിസയിൽ ആരെയും ജോലിക്ക് നിയമിക്കാനോ ജോലി ചെയ്യാൻ അനുവദിക്കാനോ യുഎഇയിൽ പാടില്ല . തൊഴിലുടമകൾ ലേബർ അപ്രൂവൽ നേടുകയും ജീവനക്കാരൻ ഏതെങ്കിലും ജോലി ആരംഭിക്കുന്നതിന് മുമ്പ് സാധുവായ വർക്ക് പെർമിറ്റുകൾ നൽകുകയും വേണം.

യുഎഇയിലേക്ക് യാത്ര ചെയ്യാനുള്ള ഏറ്റവും സാധാരണമായ വഴികളിലൊന്നാണ് വിസിറ്റ് വിസ. തൊഴിൽ തേടുന്നതിനോ, കുടുംബത്തെ സന്ദർശിക്കുന്നതിനോ, വിനോദസഞ്ചാരത്തിനോ ഈ വിസ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!