GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തറിന്റെ ആകാശത്ത് തീജ്വാലകൾ; ഉച്ചത്തിലുള്ള സ്ഫോടശബ്ദങ്ങളും കേൾക്കുന്നതായി അൽ ജസീറ റിപ്പോർട്ട്

ദോഹ- ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ആകാശത്ത് തീജ്വാലകൾ പ്രത്യക്ഷമായി. പലയിടങ്ങളിൽനിന്നും ഉച്ചത്തിലുള്ള സ്ഫോടശബ്ദങ്ങളും കേൾക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ദോഹയിൽനിന്ന് നിരവധി മലയാളികൾ ദ മലയാളം ന്യൂസിനോട് ആകാശത്ത് മിസൈലുകൾ കാണുന്നതായും പൊട്ടിത്തെറിക്കുന്നതായും അറിയിച്ചിട്ടുണ്ട്. ഖത്തറിലെ ന്യൂസ് ലേഖകരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ആകാശത്ത് നിരവധി സ്ഥലങ്ങളിൽ തീജ്വാലകൾ ദൃശ്യമാണ്. അത് വ്യോമ പ്രതിരോധ സംവിധാനമാണോ അതോ മിസൈലുകളാണോ എന്ന കാര്യത്തിൽ വ്യക്തത കൈ വന്നിട്ടില്ല. ഉച്ചത്തിലുള്ള സ്ഫോടനങ്ങളും കേൾക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!