GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ തങ്ങളുടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചതായി അധികൃതർ

മനാമ – മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ തങ്ങളുടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചതായി അധികൃതർ അറിയിച്ചു. ഏറ്റവും ഒടുവിൽ കുവൈത്താണ് വ്യോമാതിർത്തി അടച്ചത്. വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് വകുപ്പ് അറിയിച്ചു.


ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ബഹ്‌റൈന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത്. അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ 24 മണിക്കൂറും സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കാന്‍ ഔദ്യോഗിക വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് വകുപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!