GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി അറേബ്യയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ മൂന്ന് മാസത്തേക്ക് വി.എഫ്.എസിൽ തന്നെ തുടരും

ദമ്മാം: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾക്കുള്ള ഔട്ട്‌സോഴ്‌സിംഗ് കരാർ ഏറ്റെടുത്ത പുതിയ കമ്പനിയുടെ പ്രവർത്തനം വൈകുമെന്ന് റിപ്പോർട്ട്. അലങ്കിത് അസൈൻമെന്റ് ലിമിറ്റഡ് ജൂലൈ 1 മുതൽ ചുമതല ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ പ്രവർത്തനംവൈകുകയാണ്.


നിലവിലെ സേവന ദാതാക്കളായ വി.എഫ്.എസ്. ഗ്ലോബലിനോട് മൂന്ന് മാസം കൂടി സേവനം തുടരാൻ എംബസി ആവശ്യപ്പെട്ടതായി കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിൽ പാസ്‌പോർട്ട് അപേക്ഷ, വിസ, കോൺസുലാർ സേവനങ്ങൾ, അറ്റസ്റ്റേഷൻ എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനും ഡെലിവറി നടത്തുന്നതിനുമായി പുതിയ ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയെ ഇന്ത്യൻ എംബസി നിയമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!