GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മെയ് മാസത്തില്‍ സൗദിയിലേക്ക് 79,566 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായി മുസാനിദ് പ്ലാറ്റ്‌ഫോം

ജിദ്ദ – മെയ് മാസത്തില്‍ സൗദിയിലേക്ക് 79,566 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തത് ഫിലിപ്പൈന്‍സില്‍ നിന്നാണ്. ഉഗാണ്ട, കെനിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.


മെയ് മാസത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ജോലി തേടുന്ന 1,34,814 വനിതാ ഗാര്‍ഹിക തൊഴിലാളികളുടെ സി.വികള്‍ മുസാനിദ് പ്ലാറ്റ്‌ഫോമില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. വിദേശങ്ങളിലുള്ള തൊഴിലാളികള്‍ക്കു പുറമെ സൗദിയില്‍ തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുന്ന മുറക്ക് ജോലി മാറാന്‍ ആഗ്രഹിക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ സി.വികളും മുസാനിദ് പ്ലാറ്റ്‌ഫോമില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. പരിചയസമ്പത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് അനുയോജ്യരായ ഗാര്‍ഹിക തൊഴിലാളികളെ കണ്ടെത്താന്‍ ഈ സേവനം തൊഴിലുടമകളെ സഹായിക്കുന്നു.


മെയ് മാസത്തില്‍ ഫിലിപ്പൈന്‍സില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ച് നല്‍കാനാണ് സൗദിയിലെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കിയത്. ഫിലിപ്പൈന്‍സില്‍ നിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ 14,265 റിയാലും ശ്രീലങ്കയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് 13,814 റിയാലും കെനിയന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ 6,155 റിയാലും ഉഗാണ്ടയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് 5,288 റിയാലും എത്യോപ്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് 4,385 റിയാലുമായിരുന്നു നിരക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!