GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിമാനങ്ങളുടെ സർവീസ് സമയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ഖത്തർ എയർവേയ്സ്

ദോഹ: ഇന്നു മുതൽ വിമാനങ്ങളുടെ സർവീസ് സമയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ഖത്തർ എയർവേയ്സ്.  യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ സമയക്രമങ്ങൾ യാത്രക്കാർ പരിശോധിക്കണം. ചില വിമാനങ്ങൾ നിശ്ചയിച്ച ഷെഡ്യൂൾ സമയത്തേക്കാൾ നേരത്തെ  പുറപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.


ഖത്തർ എയർവേയ്സ് വിമാനങ്ങളുടെ സമയക്രമങ്ങൾ കമ്പനിയുടെ മൊബൈൽ ആപ് അല്ലെങ്കിൽ വെബ്സൈറ്റിലൂടെ പരിശോധിച്ച് ഉറപ്പാക്കണം. മേഖലയിലെ നിലവിലെ സാഹചര്യം മുൻനിർത്തി ഖത്തർ എയർവേയ്സിന്റെ ആഗോള സർവീസിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!