GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ജൂലൈ 1 മുതല്‍ സഹേല്‍ ആപ്പ് വഴി; പെര്‍മിറ്റ് എങ്ങനെ എടുക്കാമെന്നറിയാം

കുവൈത്ത് സിറ്റി– കുവൈത്തിലെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് എക്‌സിറ്റ് പെര്‍മിറ്റ് എടുക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നത് ജൂലൈ ഒന്നു മുതല്‍. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന സഹേല്‍ ആപ് വഴിയാണ് ഇത് ലഭ്യമാക്കേണ്ടത്.



എങ്ങിനെ എക്‌സിറ്റ് പെര്‍മിറ്റ് നേടാം:
മൊബൈലില്‍ സഹേല്‍ ആപ് ലോഗിന്‍ ചെയ്യുക. ശേഷം ഭാഷ തെരെഞ്ഞെടുക്കുക.

മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-സര്‍വ്വീസസ് (സേവനങ്ങള്‍) എന്നത് തെരെഞ്ഞെടുക്കുക.

-പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി ബന്ധപ്പെട്ട സര്‍വ്വീസ് (സേവന) വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക.

-ലഭ്യമായ ഓപ്ഷനുകളില്‍ നിന്ന് ”എക്‌സ്പാട്രിയേറ്റ് ലേബര്‍ സര്‍വീസ്” തിരഞ്ഞെടുക്കുക.

-”എക്‌സിറ്റ് പെര്‍മിറ്റ് ഇഷ്യുയിംഗ്” എന്നതില്‍ ടാപ് ചെയ്യുക.

-ഔദ്യോഗിക എക്‌സിറ്റ് പെര്‍മിറ്റ് ഫോറം പൂരിപ്പിക്കുക: താഴെ പറയുന്ന വിവരങ്ങള്‍ നല്‍കുക,

-പൂര്‍ണ്ണമായ പേരും സിവില്‍ ഐഡിയും. തൊഴിലുടമയുടെ വിവരങ്ങള്‍. പുറപ്പെടാന്‍ ഉദ്ദേശിക്കുന്ന തീയ്യതിയും തിരിച്ചുവരുന്ന തീയ്യതിയും
(ഇവ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അപേക്ഷ അവലോകനത്തിനും അംഗീകാരത്തിനുമായി നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത തൊഴിലുടമക്ക് ഇലക്ട്രോണിക് ആയി അയക്കും).

–അപ്രൂവലും (അംഗീകാരം) ട്രാക്ക് ചെയ്യാം:
(ആപ്പിനുള്ളില്‍ തന്നെ നിങ്ങളുടെ അപേക്ഷ മോണിറ്റര്‍ ചെയ്യാം. ഒരു നിശ്ചിത സമയപരിധിയില്‍ സ്വാഭാവികമായും തൊഴിലുടമകള്‍ പ്രതികരിക്കേണ്ടതാണ്.)

–എക്‌സിറ്റ് പെര്‍മിറ്റ് ലഭ്യത: ഡിജിറ്റല്‍ ആയിട്ടാണ് ഇത് ലഭിക്കുക. ഇതുമായി യാത്ര ചെയ്യാനാവും.

കുവൈത്തിലെ തൊഴില്‍, ഭരണ സംവിധാനങ്ങള്‍ ആധുനികവത്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിശാല പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഈ നിയമം ബാധകമാക്കിയതെന്നും നിയമപരമായ അല്ലെങ്കില്‍ ഭരണപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ തൊഴിലുടമകളും തൊഴിലാളികളും പുതിയ പ്രക്രിയ പാലിച്ചു മുന്നോട്ടുപോവണമെന്നും കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!