GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ബഹ്‌റൈനിലെ എല്ലാ വാണിജ്യ ഇടപാടുകളും ഡിജിറ്റല്‍ വഴിമാത്രമായിരിക്കണം; ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമില്ലാത്തവര്‍ക്കെതിരെ പിഴ

മനാമ- ബഹ്‌റൈനിലെ എല്ലാ ബിസിനസ്സ് അക്കൗണ്ടും വാണിജ്യ ഇടപാടുകളും ഡിജിറ്റല്‍ പണമിടപാട് വഴിമാത്രമായിരിക്കണമെന്ന് നിര്‍ബന്ധം. ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമില്ലാത്തവര്‍ക്കെതിരെ പിഴ ചുമത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ബിസിനസ് സ്ഥാപനങ്ങളിലും കാര്‍ഡ് വഴിയോ ഫോണ്‍ വഴിയോ പണം സ്വീകരിക്കാനുള്ള സംവിധാനം നിര്‍ബന്ധമാക്കണമെന്ന് ബഹ്‌റൈന്‍ വ്യവസായ വാണിജ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ ട്രേഡ് ലൈസന്‍സുകള്‍ക്കും ഇ-പെയ്‌മെന്റ് നിര്‍ബന്ധ വ്യവസ്ഥയാക്കുന്നതാണ് മന്ത്രാലയം കൊണ്ടുവന്ന പുതിയ നിയമം മുന്നോട്ടുവെക്കുന്നത്. എല്ലാ സ്ഥാപനങ്ങളും സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കേണ്ടതുണ്ട്. അതിന്റെ വിശദ വിവരങ്ങള്‍ ബഹ്‌റൈന്‍ വാണിജ്യ മന്ത്രാലയത്തിന്റെ ‘സജിലാത്ത്’ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. എല്ലാ വരുമാനവും ആ അക്കൗണ്ട് വഴി മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. വ്യക്തിഗത അക്കൗണ്ടുകള്‍ ഇതിനായി ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ല. രജിസ്റ്റര്‍ ചെയ്ത എക്കൗണ്ടിന് പുറത്ത് നടക്കുന്ന എല്ലാ പണമിടപാടും നിയമലംഘനമായി കണക്കാക്കപ്പെടും.


ബഹ്‌റൈന്‍ വാണിജ്യ രജ്‌സ്ടരി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20 പ്രകാരം നിയമ ലംഘകര്‍ക്ക് പിഴയും മറ്റു നടപടികളുമായി കനത്ത ശിക്ഷയാണ് ലഭിക്കുകയെന്നും മന്ത്രാലയം വിശദീകരിച്ചു. പെയ്‌മെന്റുകള്‍ ബിസിനസ് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ മൂല്യവര്‍ധിത നികുതിയും മറ്റ് കുടിശ്ശികകളും സംബന്ധിച്ച പരിശോധനയും നടപടികളും വേഗത്തിലാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ കരുതുന്നു.
നിയമലംഘനത്തിന്റെ തോത് അനുസരിച്ച് ശിക്ഷാ നടപടികളില്‍ വ്യത്യാസമുണ്ടായിരിക്കും.
ആദ്യത്തെ നിയമ ലംഘനത്തിന് ലൈസന്‍സ് ആറുമാസത്തേക്ക് മരവിപ്പിക്കുയാണ് ചെയ്യുക. ഒപ്പം ആയിരം ദിനാര്‍ വരെ പിഴ ചുമത്തുകയും ചെയ്യും. മൂന്നുവര്‍ഷത്തിനുള്ളില്‍ വീണ്ടും ലംഘിച്ചാല്‍ പ്രതിദിന പിഴ രണ്ടായിരം ബഹ്‌റൈന്‍ ദീനാറായിരിക്കും. പരമാവധി പിഴ മൊത്തം അമ്പതിനായിരം ബഹ്‌റൈന്‍ ദീനാര്‍ വരേയും ഒറ്റത്തവണ ഈടാക്കുന്ന പിഴ ഒരു ലക്ഷം ദീനാര്‍ വരേയും ആണ് ഉണ്ടാവുക. കച്ചവടക്കാര്‍ക്കും കമ്പനികള്‍ക്കും എത്ര ശാഖകകളുണ്ടെങ്കിലും ഈ നിയമം ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഡിജിറ്റല്‍ പണമിടപാട് കൂടുതല്‍ വ്യാപകമാക്കാനും പണത്തിന്റെ വിനിമയം കൂടുതല്‍ എളുപ്പത്തിലാക്കാനുമാണ് ഈ നടപടി. മാത്രമല്ല ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് ആളുകളെ സംരക്ഷിക്കാനും ഇതിലൂടെ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!