ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഏജൻസികൾക്കെതിരെ ശക്തമായ നടപടികളുമായി യുഎഇ

യുഎഇ: യുഎഇയിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഏജൻസികൾക്കെതിരെ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ശക്തമായ നടപടികളുമായി മുന്നോട്ട്. അടുത്തിടെ നടത്തിയ പരിശോധനകളിൽ ഏജൻസികൾ നിരവധി നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തി.
നിയമപരമായ സമയപരിധിക്കുള്ളിൽ തൊഴിലുടമകൾക്ക് റിക്രൂട്ട്‌മെൻ്റ് ഫീസ് തിരികെ നൽകാത്തതാണ് കണ്ടെത്തിയ പ്രധാന പ്രശ്‌നം.
ഇത് തൊഴിലുടമകൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. കൂടാതെ നിയമം അനുസരിച്ച്, വീട്ടുജോലിക്കാരിയെ തിരിച്ചയച്ച തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കിൽ തൊഴിലാളി ജോലിയിൽ നിന്ന് വിട്ടുനിന്ന തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിലോ തൊഴിലുടമകൾക്ക് റിക്രൂട്ട്മെന്റ് ഫീസ് പൂർണ്ണമായോ ഭാഗികമായോ തിരികെ നൽകണം.


എന്നാൽ പല ഏജൻസികളും ഈ സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നടപടികൾ കർശനമാക്കിയത്. ഇത് പുതിയ വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് തൊഴിലുടമകൾക്ക് തടസ്സമുണ്ടാക്കുകയും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രൊബേഷൻ കാലയളവിൽ തൊഴിലാളിക്ക് കഴിവുകേടോ മോശം പെരുമാറ്റമോ ഉണ്ടായാൽ, കാരണങ്ങളില്ലാതെ ജോലി ഉപേക്ഷിച്ചാൽ, ഏജൻസി കരാർ പാലിക്കാത്തതുകൊണ്ട് തൊഴിലുടമ കരാർ അവസാനിപ്പിച്ചാൽ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം ജോലി ചെയ്യാൻ സാധിക്കാതെ വന്നാൽ തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലുടമകൾക്ക് ഫീസ് തിരികെ ലഭിക്കാൻ അർഹതയുണ്ട്.

കൂടാതെ ഇത്തരം സന്ദർഭങ്ങളിൽ ഏജൻസിക്ക് നൽകിയ സർക്കാർ ഫീസും തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ഈ നിയമലംഘനങ്ങൾക്കെതിരെ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം കർശന നിലപാടാണ് സ്വീകരിക്കുന്നത്. നിയമം പാലിക്കാത്ത ഏജൻസികൾക്കെതിരായ തങ്ങളുടെ ഉറച്ച നിലപാട് മന്ത്രാലയം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ആവർത്തിച്ചു.

ലംഘനങ്ങൾക്ക് കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഏതൊരു ഏജൻസിക്കെതിരെയും കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വലിയ പിഴകളും, അടച്ചുപൂട്ടൽ ആവശ്യമായ കേസുകളിൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികളുമുണ്ടാകും.

അതേസമയം തൊഴിലുടമകളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ സേവനങ്ങൾ നൽകുന്നതിൽ ലൈസൻസുള്ള റിക്രൂട്ട്മെൻ്റ് ഏജൻസികൾക്ക് നിർണായക പങ്കുണ്ടെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. നിയമപരമായി അംഗീകൃത ഏജൻസികളുമായി മാത്രം ഇടപാടുകൾ നടത്താനും.
എന്തെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ 80084 എന്ന നമ്പറിൽ ലേബർ അഡ്വൈസറി കോൾ സെൻ്ററിലൂടെയോ പരാതിപ്പെടാനും മന്ത്രാലയം തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്നു. തൊഴിലുടമകളുടെ ആശങ്കകൾ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും മന്ത്രാലയം ഉറപ്പുനൽകി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!