GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സാങ്കേതിക തകരാർ; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബൈ വിമാനത്തില്‍ വെള്ളവും ഭക്ഷണവുമില്ലാതെ യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍ കുടുങ്ങിക്കിടന്നു

ദുബായ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറക്കനാകാതെ വന്നതോടെ ദുബായ് എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വെള്ളവും ഭക്ഷണവുമില്ലാതെ യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍ കുടുങ്ങിക്കിടന്നു. വിമാനത്തില്‍ എസിയും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതോടെ യാത്രക്കാര്‍ രോഷാകുലരായി. ജൂണ്‍ 13ന് വൈകീട്ട് 7.25ന് ദുബായില്‍ നിന്ന് ജയ്പൂരിലേക്ക് പറക്കേണ്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്. യാത്രക്കാരെ പുറത്തിറക്കിയതുമില്ല.


യാത്രക്കാര്‍ വിമാനത്തിനുള്ളിലെ ദുരിതം പറയുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചാണ് പ്രതിഷേധം അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരു ഇന്‍ഫ്‌ളുവന്‍സര്‍ പങ്കുവച്ച വിഡിയോ വൈറലാകുകയും ചെയ്തു. സാങ്കേതിക തകരാര്‍ പരിഹരിച്ചു തീരുന്നതുവരെ യാത്രക്കാരെ വിമാനത്തിനുള്ളില്‍ തന്നെ ഇരുത്തുകയായിരുന്നു.

വിയര്‍ത്തൊലിച്ചും ശ്വാസംമുട്ടിയുമാണ് കഴിച്ചു കൂട്ടിയതെന്ന് യാത്രാക്കാര്‍ പരാതിപ്പെട്ടു. അവസാനം 14ന് പുലര്‍ച്ചെ 12.44ഓടെയാണ് വിമാന ജയ്പൂരിലേക്ക് പറന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതരുടെ ഉദാസീന നിലപാടിനെതിരെ നിരവധി യാത്രക്കാര്‍ പ്രതിഷേധിച്ചു. സംഭവത്തെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!