ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സംസം വെള്ളത്തിന്റെ കാര്‍ട്ടണുകള്‍ ഇനി നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാം

ജിദ്ദ – പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിറച്ച സംസം വെള്ളത്തിന്റെ കാര്‍ട്ടണുകള്‍ നുസുക് ആപ്പ് വഴി സൗദിയില്‍ എവിടെയും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ സംസം ബോട്ടില്‍ കാര്‍ട്ടണുകള്‍ ഉപയോക്താക്കളുടെ വിലാസത്തില്‍ നേരിട്ട് എത്തിച്ച് നല്‍കും. 330 മില്ലി ശേഷിയുള്ള 24 സംസം ബോട്ടിലുകള്‍ അടങ്ങിയ കാര്‍ട്ടണുകളാണ് ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നത്. ഒരു കാര്‍ട്ടണിന് 48 റിയാലാണ് വില. ഓരോ ഉപയോക്താവിനും മാസത്തില്‍ പരമാവധി മൂന്നു കാര്‍ട്ടണുകളാണ് നല്‍കുക. നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ അഞ്ചു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ സൗദിയില്‍ എവിടെയും ഉപയോക്താക്കള്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കും.


പുതിയ സേവനം പ്രയാസം കൂടാതെയും മക്കയില്‍ പോകാതെയും എല്ലാവര്‍ക്കും എളുപ്പത്തില്‍ സംസം വെള്ളം ലഭ്യമാക്കുന്നതായും, എളുപ്പവും ആശ്വാസവും സൗദിയിലെ മുഴുവന്‍ പ്രവിശ്യകളെയും ഉള്‍ക്കൊള്ളുന്ന സമഗ്രതയും പുതിയ സേവനത്തിന്റെ സവിശേഷതകളാണെന്നും അധ്യാപകന്‍ അബ്ദുല്‍ അസീസ് അല്‍ഗാംദി പറഞ്ഞു. ഔദ്യോഗിക വകുപ്പുകള്‍ അംഗീകരിച്ച, സീല്‍ ചെയ്ത കാര്‍ട്ടണുകളില്‍ സംസം വെള്ളം വില്‍ക്കുന്നത് പുണ്യജലത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനും വഞ്ചനകളും കൃത്രിമങ്ങളും ചൂഷണങ്ങളും തടയാനും സഹായിക്കുന്ന പ്രധാന ചുവടുവെപ്പാണെന്ന് സൗദി പൗരന്‍ സൈഫ് അല്‍ഹര്‍ബി പറഞ്ഞു. സാദാരണ വെള്ളവുമായി കൂട്ടിക്കലര്‍ത്തി കൃത്രിമം കാണിക്കുന്നത് തടയുന്ന നിലക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ യഥാര്‍ഥ ഉറവിടം ഉറപ്പാക്കുന്നു എന്നത് പുതിയ സേവനത്തിന്റെ ഏറ്റവും പ്രധാന നേട്ടമാണെന്നും സൈഫ് അല്‍ഹര്‍ബി പറഞ്ഞു.


കര്‍ശനമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലൂടെയും മലിനീകരണവും അനുചിതമായ സംഭരണവും കുറക്കുന്നതിലൂടെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് നുസുക് ആപ്പ് വഴി സംസം വെള്ളം വില്‍ക്കുന്നതിലൂടെ കഴിയുമെന്ന് ഫാത്തിമ അല്‍മാലികി പറഞ്ഞു. ഉറവിടത്തില്‍ നിന്ന് ഉപഭോക്താവിലേക്ക് ഉല്‍പന്ന ട്രാക്കിംഗ് സുഗമമാക്കുന്നതിലൂടെ ഇത് മേല്‍നോട്ട ശ്രമങ്ങളെ പിന്തുണക്കുകയും അതുവഴി ഔദ്യോഗിക വിപണി മേല്‍നോട്ടം ശക്തിപ്പെടുത്തുകയും ചെയ്യുന്നതായും ഫാത്തിമ അല്‍മാലികി പറഞ്ഞു.


കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ ഗുണകരമായ ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് സംസം വെള്ളമെന്നും ഇത് പൊതുജനാരോഗ്യത്തിന് ഗുണം ചെയ്യുന്നതായും ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. മുഹമ്മദ് അലി പറഞ്ഞു. മാലിന്യങ്ങള്‍ ഇല്ലാത്ത ഏറ്റവും ശുദ്ധമായ വെള്ളമാണ് സംസം. ഇതിന് ബാക്ടീരിയ വളര്‍ച്ചയെ ചെറുക്കാനുള്ള അതുല്യമായ കഴിവവുണ്ടെന്നും ഡോ. മുഹമ്മദ് അലി പറഞ്ഞു.
നുസുക് ആപ്പ് തുറന്ന് സര്‍വീസ് പട്ടിക, സംസം വെള്ളം, ആവശ്യമായ കാര്‍ട്ടണുകളുടെ എണ്ണം എന്നിവ സെലക്ട് ചെയ്ത് കാര്‍ട്ടില്‍ ഉള്‍പ്പെടുത്തി പണമടക്കുകയാണ് വേണ്ടത്. പണമടച്ചുകഴിഞ്ഞാല്‍ അഞ്ചു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ സൗദിയില്‍ എവിടെയും ഉപയോക്താക്കള്‍ നിര്‍ദേശിക്കുന്ന വിലാസത്തില്‍ സംസം വെള്ളം നേരിട്ട് ഡെലിവറി ചെയ്യും.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!