GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇസ്രായില്‍, ഇറാന്‍ സംഘര്‍ഷം; ഇറാഖ് ഹജ് തീര്‍ഥാടകരെ ബസ് മാര്‍ഗം സ്വദേശത്ത് തിരിച്ചെത്തിക്കാന്‍ തീരുമാനം

മക്ക – ഇസ്രായില്‍, ഇറാന്‍ സംഘര്‍ഷം മൂലം ഇറാഖിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തില്‍ ഇറാഖില്‍ നിന്നുള്ള മുഴുവന്‍ ഹജ് തീര്‍ഥാടകരെയും ബസ് മാര്‍ഗം സ്വദേശത്ത് തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചതായി ഇറാഖ് ഹജ് മിഷന്‍ അറിയിച്ചു.


ഇറാഖിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ഹാജിമാരുടെ സുരക്ഷ മുന്‍നിര്‍ത്തി സൗദി, ഇറാഖ് അതിര്‍ത്തിയിലെ ജിദൈദ അറാര്‍ അതിര്‍ത്തി പോസ്റ്റ് വഴി ബസ് മാര്‍ഗം ഇറാഖി തീര്‍ഥാടകരുടെ മടക്കയാത്ര ക്രമീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ജിദൈദ അറാര്‍ അതിര്‍ത്തി പോസ്റ്റില്‍ ബസുകളില്‍ എത്തിക്കുന്ന തീര്‍ഥാടകരെ അവിടെ നിന്ന് ആഭ്യന്തര ഗതാഗത സംവിധാനങ്ങളില്‍ പിന്നീട് അവരവരുടെ ഗവര്‍ണറേറ്റുകളിലും നഗരങ്ങളിലും എത്തിക്കും. വ്യത്യസ്ത ഇറാഖി നഗരങ്ങളിലേക്കുള്ള സുരക്ഷിതമായ മടക്കയാത്ര ഉറപ്പുവരുത്താന്‍ ഹാജിമാരുടെ ബസ് യാത്ര ഇറാഖ് ഹജ് മിഷനു കീഴിലെ ഫീല്‍ഡ് സംഘങ്ങള്‍ നിരീക്ഷിക്കുമെന്നും ഹജ് മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!