GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ സൗദി അറേബ്യ അനുശോചനം അറിയിച്ചു

ജിദ്ദ : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ സൗദി അറേബ്യ അനുശോചനം അറിയിച്ചു. ദുരന്തത്തില്‍ സൗദി വിദേശ മന്ത്രാലയം ഇന്ത്യയെ ആത്മാര്‍ഥമായ അനുശോചനവും സഹതാപവും അറിയിച്ചു. ദാരുണമായ അപകടത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ ഗവണ്‍മെന്റിനും ജനതയെക്കും സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തി.


വിമാന ദുരന്തത്തില്‍ അനുശോചനവും സഹതാപവും അറിയിച്ച് ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പ്രത്യേകം സന്ദേശങ്ങളുമയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!