GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 2,400 പേർ അറസ്റ്റിൽ

ജിദ്ദ – തബൂക്ക്, ജിസാന്‍, അസീര്‍, നജ്‌റാന്‍, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ എന്നീ പ്രവിശ്യകളിലെ അതിര്‍ത്തികള്‍ വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 2,400 ലേറെ പേരെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.


നുഴഞ്ഞുകയറ്റക്കാരായ 1,518 എത്യോപ്യക്കാരും 842 യെമനികളും ഏഴു സുഡാനികളും ആറു എരിത്രിയക്കാരും മൂന്നു സോമാലിയക്കാരും രണ്ടു പാക്കിസ്ഥാനികളും 33 സൗദി പൗരന്മാരുമാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 47 ലക്ഷത്തിലേറെ ലഹരി ഗുളികകളും നാലു ടണ്‍ ഹഷീഷും 180 ടണ്‍ ഖാത്തും സൈന്യം പിടികൂടി.

മയക്കുമരുന്ന് കടത്ത്, വിതരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും 995 എന്ന നമ്പറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിലും 994 എന്ന നമ്പറില്‍ അതിര്‍ത്തി സുരക്ഷാ സേനയിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്ത്, വിതരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും മന്ത്രാലയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!