GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യു.എ.ഇയില്‍ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ബിസിനസ് ലൈസൻസ് നിര്‍ബന്ധം

യുഎഇ : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും പുതിയ നിയന്ത്രണങ്ങളുമായി യുഎഇയുടെ പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. മെയ് 29 മുതൽ നിലവിൽ വന്ന ഈ നിയമം അനുസരിച്ച് പണം സമ്പാദിക്കുന്ന വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവരും നിർബന്ധമായും ബിസിനസ് ലൈസൻസ് നേടിയിരിക്കണം എന്നാണ് വ്യക്തമാക്കുന്നത്.


ഇത് യുഎഇ മീഡിയ കൗൺസിലിൽ നിന്ന് മീഡിയ ലൈസൻസിന് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ നേടിയിരിക്കണമെന്നും അറിയിച്ചു. നേരത്തെ മീഡിയ കൗൺസിലിൽ നിന്ന് മാത്രമായിരുന്നു ലൈസൻസ് വേണ്ടിയിരുന്നത്. എന്നാൽ പുതിയ നിയമം ബിസിനസ് ലൈസൻസും നിർബന്ധമാക്കി. ഇത് യുഎഇയുടെ ഡിജിറ്റൽ മീഡിയാ സമീപനത്തിലെ ഒരു വലിയ മാറ്റമാണ്.

പൊതുജന വിശ്വാസം വളർത്തുക, പ്രേക്ഷകരെ സംരക്ഷിക്കുക, ഓൺലൈൻ ഉള്ളടക്കത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുക എന്നിവയാണ് പുതിയ ലൈസൻസിംഗ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ നിയമം നടപ്പിലാക്കുന്നതിലൂടെ യുഎഇ മീഡിയ കൗൺസിൽ മാധ്യമ നിയന്ത്രണത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ്.

ബിസിനസ് ലൈസൻസ് നേടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും മീഡിയ കൗൺസിൽ മൂന്ന് വർഷത്തേക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഇത് പുതിയ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടാൻ അവർക്ക് സാമ്പത്തിക സഹായം നൽകുനേതായാണ് മീഡിയ കൗൺസിൽ അധികൃതർ അറിയിച്ചത്.

കൂടാതെ യുഎഇ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നീക്കമെന്നും വ്യക്തമാക്കി. കുറ്റകരമോ, അപകീർത്തികരമോ, മോശമായതോ ആയ പോസ്റ്റുകൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതേസമയം നിയമ ലംഘനങ്ങൾക്ക് ഒരു മില്യൺ ദിർഹം വരെ പിഴ ചുമത്തും കുറ്റത്തിന്റെ തീവ്രതയും ആവർത്തനവും അനുസരിച്ച് പിഴ വർദ്ധിക്കാനും സാധ്യതയുള്ളതായും വ്യക്തമാക്കി.

യുഎഇയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ബാധകമാവുന്ന ഈ പുതിയ മാധ്യമ നിയമം 2025 മെയ് 29-നാണ് പ്രാബല്യത്തിൽ വന്നത്. ഫെഡറൽ ഡിക്രി-ലോ നമ്പർ 55 ഓഫ് 2023 എന്ന പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. ഇത് ഡിജിറ്റൽ, പ്രിന്റ്, ബ്രോഡ്കാസ്റ്റ് മീഡിയകളെ ഒരുപോലെ നിയന്ത്രിക്കുന്നു.

സ്പോൺസർ ചെയ്ത പോസ്റ്റുകൾ, ബ്രാൻഡ് സഹകരണങ്ങൾ ഉൽപ്പന്ന പ്രൊമോഷനുകൾ എന്നിവയിലൂടെ സോഷ്യൽ മീഡിയ വഴി പണം സമ്പാദിക്കുന്ന വ്യക്തികൾക്കാണ് ബിസിനസ് ലൈസൻസ് നിർബന്ധം. കൂടാതെ സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്യുന്നതിനായി ഇൻഫ്ലുവൻസർമാരെ ഉപയോഗിക്കുന്ന ബിസിനസ്സുകൾ, കണ്ടന്റ് ക്രിയേറ്റർമാർ, ബ്ലോഗർമാർ, വീഡിയോ ബ്ലോഗർമാർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!