GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സഊദി മൾട്ടിപ്പിൾ ഫാമിലി വിസിറ്റിങ് വിസ അപ്ലിക്കേഷനിൽ പ്രവാസികൾക്ക് വീണ്ടും നിരാശ

റിയാദ് : സഊദി മൾട്ടിപ്പിൾ ഫാമിലി വിസിറ്റിങ് വിസ അപ്ലിക്കേഷനിൽ പ്രവാസികൾക്ക് വീണ്ടും നിരാശ സമ്മാനിക്കുന്നു. മൾട്ടി / സിംഗിൾ വിസ തിരഞ്ഞെടുക്കാൻ സാധിക്കാത്തത് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്. ഇന്ന് വൈകീട്ടോടെയാണ് മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസ അപ്ലിക്കേഷൻ നൽകാൻ സാധിക്കാതെ വന്നത്. നിലവിൽ സിംഗിൾ എൻട്രി വിസയോ മൾട്ടി വിസയോ എന്നത് അതാത് കോൺസുലൈറ്റുകൾ അല്ലെങ്കിൽ എംബസികൾ വിസ സ്റ്റാമ്പ് ചെയ്യുന്ന സമയത്ത് തീരുമാനിക്കുമെന്ന സന്ദേശമാണ് ലഭിക്കുന്നത്.


ഇന്ത്യയുള്‍പ്പെടെയുള്ള ചില വിദേശ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സന്ദര്‍ശക വിസ നൽകുന്നതിൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തിയ സഊദി അറേബ്യ, ഇതുവരെയുണ്ടായിരുന്ന സിംഗിള്‍ എൻട്രി, മള്‍ട്ടിപ്ള്‍ എന്‍ട്രി സംവിധാനം പൂര്‍ണമായും വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. പകരം അതത് രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളും എംബസികളുമാണ് മള്‍ട്ടിപ്ൾ, സിംഗിള്‍ എന്‍ട്രികള്‍ തീരുമാനിക്കേണ്ടതെന്നാണ് സഊദി വിദേശകാര്യമന്ത്രാലയം വിസ സൈറ്റിൽ അറിയിക്കുന്നത്. എന്നാൽ, ഇത് താത്കാലികം ആണോ എന്ന് വ്യക്തമല്ല.

ഇനി അപേക്ഷകന് അനുവദിക്കേണ്ടത് സിംഗിൾ എൻട്രിയാണോ മൾട്ടിപ്പ്ൾ എൻട്രിയാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് രാജ്യങ്ങളിലെ സഊദി കോണ്‍സുലേറ്റുകളിലും എംബസികളിലും നിക്ഷിപ്തമായിരിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വിസ ആപ്ലിക്കേഷൻ സമയം അറിയിക്കുന്നത്.

കുടുംബങ്ങളെ സഊദിയിലേക്ക് മൾട്ടി വിസയിൽ കൊണ്ട് വരുന്നതിനായി ആപ്ലിക്കേഷൻ നൽകാൻ ശ്രമിച്ചവർക്ക് ഇന്ന് വൈകീട്ടോടെയാണ് വിസ മൾട്ടി/സിംഗിൾ തിരഞ്ഞടുക്കാനുള്ള ഓപ്ഷൻ ഇല്ലാതായത്. ഹജ്ജിനു ശേഷം ഇന്നലെ രാത്രി മുതൽ സിസ്റ്റം ഹജ്ജിനു മുന്നേയുള്ള പഴയ അവസ്ഥയിലേക്ക് ആയിരുന്നുവെങ്കിലും ഇന്ന്  വിസ കാലാവധി ആവശ്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാൻ സാധിക്കാതെ വന്നതോടെ വീണ്ടും നിരാശയാണ് പ്രവാസികൾക്ക് സമ്മാനിക്കുന്നത്. വിസിറ്റിംഗ് വിസയിൽ കുടുംബങ്ങളെ കൊണ്ട് വരാൻ ഉദ്ദേശിക്കുന്നവർക്ക് വിസ സ്റ്റാമ്പ് ചെയ്ത് കയ്യിൽ കിട്ടുന്നത് വരെ യാതൊരു വിധ മുന്നൊരുക്കങ്ങളും പൂർണ്ണമായും നടത്താൻ കഴിയാത്ത അവസ്ഥനാണിപ്പോൾ സംജാതമായിരിക്കുന്നത്.

എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക റിപ്പോർട്ടുകളോ വിശദീകരണങ്ങളോ സഊദി അധികൃതരുടെ ഭാഗത്ത് നിന്ന് ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!