GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച

ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.


കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 3.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എണ്ണയിതര മേഖലയില്‍ 4.9 ശതമാനവും സര്‍ക്കാര്‍ മേഖലയില്‍ 3.2 വളര്‍ച്ചയുമാണുണ്ടായത്. എണ്ണ മേഖലയില്‍ അര ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 ലെ നാലാം പാദത്ത അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 1.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ മിക്ക മേഖലകളും പോസിറ്റീവ് വളര്‍ച്ചാ നിരക്കുകള്‍ കൈവരിച്ചു. മൊത്ത, ചില്ലറ വ്യാപാരം, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നീ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ മൊത്ത, ചില്ലറ വ്യാപാരം, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നീ മേഖലകള്‍ 8.4 ശതമാനവും കഴിഞ്ഞ വര്‍ഷം അവസാന പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ ഈ മേഖലകള്‍ 0.7 ശതമാനവും വളര്‍ച്ച കൈവരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!