ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി വിദേശ ഹജ് തീര്‍ഥാടകര്‍ സൗദി അറേബ്യ വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം

മക്ക – വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി വിദേശ ഹജ് തീര്‍ഥാടകര്‍ സൗദി അറേബ്യ വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ക്രമസമാധാനം നിലനിര്‍ത്താനും കാലതാമസം മൂലമുണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും തീര്‍ഥാടകര്‍ വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടേണ്ടത് പ്രധാനമാണ്. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ തീര്‍ഥാടകര്‍ രാജ്യം വിടുന്നത് നിയമങ്ങളോടുള്ള ബഹുമാനത്തെ പ്രതിഫലിപ്പിക്കുകയും എല്ലാ തീര്‍ഥാടകര്‍ക്കും സൗകര്യങ്ങളുടെ തുടര്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യുന്നു.


തീര്‍ഥാടകര്‍ നിയമങ്ങളും ഹജ് വിസാ കാലാവധിയും പാലിക്കേണ്ടത് അനിവാര്യമാണ്. മറ്റൊരു ആവശ്യങ്ങള്‍ക്കും വിസാ കാലാവധിക്കു ശേഷം രാജ്യത്ത് തങ്ങാന്‍ പാടില്ല. നിയമ ലംഘനങ്ങള്‍ നടത്തുന്നതിനും ലൈസന്‍സില്ലാത്ത ഏജന്റുമാരെ ആശ്രയിക്കുന്നതിനും എതിരെ ഹജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക മടക്കയാത്രാ തീയതി ഹാജിമാര്‍ പാലിക്കണം. നിയമം മാനിക്കുകയും പൊതുതാല്‍പര്യം സംരക്ഷിക്കുകയും ചെയ്യുന്ന അന്തരീക്ഷത്തില്‍ ഹജ് സീസണിന്റെ ക്രമവും സുരക്ഷിതവുമായ സമാപനം ഉറപ്പാക്കണമെന്നും മന്ത്രാലയം തീര്‍ഥാടകരോട് ആവശ്യപ്പെട്ടു.

സംസം വെള്ളം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്. സംസം വെള്ളത്തിന്റെ പ്രത്യേക ബോട്ടിലുകള്‍ തീര്‍ഥാടകര്‍ ഉപയോഗിക്കണം. ഇത് മടക്കയാത്രാ നടപടികള്‍ സുഗമമാക്കാനും യാത്ര എളുപ്പത്തിലും മനസ്സമാധാനത്തോടെയും പൂര്‍ത്തിയാക്കാനും സഹായിക്കും. ഓരോ തീര്‍ഥാടകനും ഒരു ബോട്ടില്‍ സംസം വെള്ളം മാത്രമേ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ. ഹജ് മിഷനുമായോ ഹജ് സര്‍വീസ് സ്ഥാപനവുമായോ ഏകോപനം നടത്തി യാത്രക്ക് മുമ്പ് സംസം ബോട്ടില്‍ സ്വീകരിച്ച് വിമാനത്തില്‍ കയറ്റാന്‍ നടപടികള്‍ സ്വീകരിക്കും.


തീര്‍ഥാടകരുടെ സുരക്ഷയും യാത്ര സുഗമമാക്കുന്നതും കണക്കിലെടുത്ത്, അധിക ബോട്ടിലുകള്‍ വിമാനത്തില്‍ കയറ്റുന്നതിനും ഹാന്‍ഡ് ലഗേജില്‍ സൂക്ഷിക്കുന്നതിനും വിലക്കുണ്ട്. ഓരോ തീര്‍ഥാടകനും അനുവദിച്ച അംഗീകൃത സംസം ബോട്ടിലിന്റെ ശേഷി അഞ്ചു ലിറ്ററാണ്. സുഗമവും സുരക്ഷിതവുമായ ഹജ് അനുഭവം ഉറപ്പാക്കാന്‍ എല്ലാ തീര്‍ഥാടകരും സഹകരിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!