GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഹജ് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താൻ 2,13 ലക്ഷം സൈനികര്‍; നൂതന സാങ്കേതികവിദ്യകളും ആധുനിക നിരീക്ഷണ സംവിധാനങ്ങളും

മിനാ – ഹജ് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും ക്രമസമാധാനം പാലിക്കാനും നിയമ ലംഘനങ്ങള്‍ തടയാനും പുണ്യസ്ഥലങ്ങളില്‍ വിവിധ സുരക്ഷാ വകുപ്പുകള്‍ക്കു കീഴിലെ 2,13,323 സുരക്ഷാ സൈനികര്‍ സേവനമനുഷ്ഠിക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി വെളിപ്പെടുത്തി. പ്രൊഫഷണല്‍ ശേഷികളും ഫീല്‍ഡ് അനുഭവവും പ്രയോജനപ്പെടുത്തി ഹജ് ചടങ്ങുകള്‍ സുഗമമാക്കാനുള്ള സൗദി ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ ഇവര്‍ അക്ഷരംപ്രതി നടപ്പാക്കുന്നു.


ഹജ് സുരക്ഷാ പദ്ധതികള്‍ ഇതുവരെ കൈവരിച്ച വിജയങ്ങള്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശങ്ങളുടെയും തീര്‍ഥാടകര്‍ക്കുള്ള സേവനം തുടര്‍ച്ചയായി മെച്ചപ്പെടുത്താന്‍ കിരീടാവകാശി നല്‍കുന്ന പരിധിയില്ലാത്ത പിന്തുണയുടെയും ഹജ് സുരക്ഷാ പദ്ധതികള്‍ തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനായ ആഭ്യന്തര മന്ത്രിയുടെ മേല്‍നോട്ടത്തിന്റെയും ഫോളോ-അപിന്റെയും ഫലമാണ്.

ഹജിനിടെ സുരക്ഷാ, സേവന സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന നൂതന ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കേന്ദ്രം നൂതന സാങ്കേതികവിദ്യകളും ആധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നു. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡാറ്റ വിശകലനത്തിലൂടെയും അപകടസാധ്യത വിലയിരുത്തലിലൂടെയും ഉടനടി തീരുമാനങ്ങള്‍ എടുക്കാനും സെന്റര്‍ സഹായിക്കുന്നതായി ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!