GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കൂറ്റൻ ടിപ്പറിൽ കണ്ടെത്തിയ രഹസ്യ അറ; അറഫ ദിനത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് 99 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍

മക്ക – അറഫ ദിനത്തില്‍ ഹജ് നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് 99 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടു സൗദി പൗരന്മാരെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മണ്ണ് ലോഡ് കയറ്റിയ കൂറ്റന്‍ ടിപ്പര്‍ ലോറികളുടെ അടിഭാഗത്തുണ്ടാക്കിയ രഹസ്യ അറകളില്‍ ഒളിപ്പിച്ചാണ് 99 നിയമ ലംഘകരെ സൗദി പൗരന്മാര്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.


മറ്റൊരു സംഭവത്തില്‍, മരുഭൂപാതയിലൂടെ കാല്‍നടയായി മക്കയില്‍ പ്രവേശിച്ച് ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച 119 വിസിറ്റ് വിസക്കാരെയും ഹജ് സുരക്ഷാ സേന പിടികൂടി. ഹജ് പെര്‍മിറ്റില്ലാത്ത 47 പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച മറ്റൊരു ഇന്തോനേഷ്യക്കാരനും അറസ്റ്റിലായി.


ഹജ് കര്‍മം നിര്‍വഹിക്കാന്‍ ശ്രമിച്ച് നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന 24 പേരെയും വിസിറ്റ് വിസക്കാരായ 23 പേരെയുമാണ് ഇന്തോനേഷ്യക്കാരന്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഇവരെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ഹജ് സുരക്ഷാ സേന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!