GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ ഇന്ന് മുതൽ അനുവദിച്ചു തുടങ്ങി, വിസിറ്റ് വിസ സ്റ്റാംപിംഗും ഉടൻ ആരംഭിക്കും

റിയാദ്- ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ ഇന്ന് മുതൽ വീണ്ടും അനുവദിച്ചു തുടങ്ങി. ഹജ് നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മാസമായി ലേബർ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു.

ഇന്ത്യയടക്കം പതിനാലു രാജ്യങ്ങൾക്കുള്ള വിസയാണ് നിർത്തിവെച്ചിരുന്നത്. സൗദിവത്കരണം അടക്കമുള്ള സൗദി നിഷ്കർഷിച്ച മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച സ്ഥാപനങ്ങൾക്കാണ് വിസ അനുവദിക്കുന്നത്. ഖിവ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട ഖിവയുടെ പോർട്ടലിലെ വിൻഡോ ഓപ്പണായതായി റിയാദ് റോയൽ ട്രാവൽസ് എം.ഡി സമദ് ദ മലയാളം ന്യൂസിനോട് പറഞ്ഞു. നാട്ടിൽ വിസ സ്റ്റാംമ്പ് ചെയ്യാനുള്ള നടപടികളും ആയി. അതേസമയം, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന വിസിറ്റ് വിസ സ്റ്റാംപിംഗും ഉടൻ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!