GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മലയാളം ഈദ് ഗാഹ് ദുബായ് അൽ ഖിസൈസിൽ

ദുബായ്: ഈ വർഷത്തെ ബലി പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന മലയാളം ഈദ് ഗാഹ് ദുബായ് അൽ ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ വെച്ച് നടക്കും.ദുബായ് മതകാര്യ വകുപ്പിൻ്റെ കീഴിൽ നടത്തപ്പെടുന്ന ഈദ് നമസ്കാരത്തിന് മസ്ജിദ് അല് അൻസാർ (ജബൽ അലി) ഇമാം സാജിദ് ബിൻ ഷരീഫ് നേതൃത്വം നൽകും. ഈദ് ഗാഹിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യം, ലഘു ഭക്ഷണം, പാർക്കിംഗ് അടക്കമുള്ള മറ്റ് സൗകര്യങ്ങൾ കൂടി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു. പുലർച്ചെ 05:45 നാണു ഈദ് നിസ്കാരം ആരംഭിക്കുക. പ്രാർഥനക്ക് എത്തുന്നവർ മുസല്ല കയ്യിൽ കരുതി വുദു എടുത്ത് കൃത്യ സമയത്ത് എത്തണം എന്നും സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് :+971 551828616 നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!