GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബായിൽ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ജൂൺ അഞ്ചു മുതൽ എട്ടുവരെ പൊതു പാർക്കിംഗ് സൗജന്യം; യുഎഇയിലെ ബലിപെരുന്നാൾ നമസ്കാര സമയം

ദുബായ്: ദുബായിൽ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ജൂൺ അഞ്ചു മുതൽ എട്ടുവരെ പൊതു പാർക്കിംഗ് സൗജന്യമാക്കി. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, അവധിക്കാലത്ത് മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകളിൽ പണമടച്ചുള്ള സേവനം തുടരും.


ദുബായിലെ പൊതുഗതാഗത സമയക്രമവും അതോറിറ്റി പ്രഖ്യാപിച്ചു. ജൂൺ 4 ബുധനാഴ്ച മുതൽ ജൂൺ 7 ശനിയാഴ്ച വരെ ദുബായ് മെട്രോ രാവിലെ 5 മുതൽ പുലർച്ചെ 1 വരെ പ്രവർത്തിക്കും. ജൂൺ 4 ബുധനാഴ്ച മുതൽ ജൂൺ 7 ശനിയാഴ്ച വരെ ദുബായ് ട്രാം രാവിലെ 6 മുതൽ പുലർച്ചെ 1 വരെയും പ്രവർത്തിക്കും.

യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു. ജൂൺ ആറിനാണ് ബലിപെരുന്നാള്‍. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്‍റര്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ ഹിജ്റ കലണ്ടര്‍ പ്രകാരം കണക്കുകൂട്ടിയ സമയമാണിത്. സൂര്യോദയത്തിന് 20 മിനിറ്റ് ശേഷമാണ് സാധാരണയായി ഈദ് പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.
പെരുന്നാള്‍ നമസ്കാര സമയം (രാവിലെ)
അബുദാബി – 5.50

ദുബായ്- 5.45

ഷാര്‍ജ- 5.44

അജ്മാന്‍- 5.44

ഉമ്മുല്‍ഖുവൈൻ- 5.43

റാസൽഖൈമ- 5.41

ഫുജൈറ- 5. 41

യു.എ.ഇയിൽ പൊതു, സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിററ്റൈസേഷൻ മന്ത്രാലയമാണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് അവധി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!