GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

91,000 ലേറെ ഹജ് തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കിയതായി ആരോഗ്യ മന്ത്രാലയം; 16 ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികളും 145 ആഞ്ചിയോപ്ലാസ്റ്റികളും നടത്തി

മക്ക – ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ദുല്‍ഹജ് ആറു വരെയുള്ള ദിവസങ്ങളില്‍ 91,000 ലേറെ ഹജ് തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ആരോഗ്യ സംരക്ഷണം നല്‍കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണ് ഇത്രയും തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നല്‍കിയത്. വിഷന്‍ 2030 ന്റെ ഭാഗമായ ആരോഗ്യ മേഖലാ പരിവര്‍ത്തന പ്രോഗ്രാമിന്റെയും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു.



ഹജ് സീസണിന്റെ തുടക്കം മുതല്‍ കഴിഞ്ഞ ദിവസം വരെ ഹെല്‍ത്ത് സെന്ററുകളില്‍ 51,938 തീര്‍ഥാടകര്‍ ചികിത്സ തേടി എത്തി. അത്യാഹിത വിഭാഗങ്ങളില്‍ 22,486 ഹാജിമാരും എത്തി. ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളുടെ സേവനം 1,069 തീര്‍ഥാടകര്‍ പ്രയോജനപ്പെടുത്തി. തീവ്രപരിചരണം ആവശ്യമുള്ള 1,973 കേസുകള്‍ ഉള്‍പ്പെടെ 4,119 ഹാജിമാരെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു. മെഡിക്കല്‍ സംഘങ്ങള്‍ 16 ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികളും 145 ആഞ്ചിയോപ്ലാസ്റ്റികളും നടത്തി. കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട 44 പേര്‍ക്ക് കാര്യക്ഷമമായും വേഗത്തിലും ചികിത്സ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഉയര്‍ന്ന സന്നദ്ധതയിലൂടെയും വിപുലമായ തയാറെടുപ്പുകളിലൂടെയും അല്ലാഹുവിന്റെ അതിഥികള്‍ക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ ആരോഗ്യ മേഖല ശക്തമായ ശ്രമങ്ങള്‍ തുടരുന്നു. ഇത് തീര്‍ഥാടകരുടെ ആരോഗ്യം സംരക്ഷിക്കാനും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തില്‍ ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവരെ പ്രാപ്തരാക്കാനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!