ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്തിൽ അധ്യാപികയെ ബലാത്സംഗം ചെയ്ത സ്‌കൂളിലെ വാച്ച്മാന് വധശിക്ഷ

കുവൈത്ത് സിറ്റി – സ്‌കൂള്‍ ഓഫീസില്‍ വെച്ച് വിദേശ അധ്യാപികയെ ബലാത്സംഗം ചെയ്ത സ്‌കൂളിലെ വാച്ച്മാന് (ഹാരിസ്) കോടതി വധശിക്ഷ വിധിച്ചു. ജോലിക്കായി സ്‌കൂളിലെത്തിയ അധ്യാപികയെ മറ്റാരുമില്ലാത്ത തക്കം നോക്കി പ്രതി ഓഫീസില്‍ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതി ഓഫീസില്‍ കയറി വാതില്‍ അകത്തു നിന്ന് പൂട്ടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. വിചാരണക്കിടെ പ്രതി കോടതിയില്‍ മൗനം പാലിച്ചു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ രണ്ട് പ്രതികള്‍ക്ക്  രണ്ടു ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും

ദമാം – ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ സൗദി പൗരനും ഈജിപ്തുകാരനും ദമാം ക്രിമിനല്‍ കോടതി രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തി. രാജ്യത്തെ നിയമം അനുശാസിക്കുന്നതു പ്രകാരം വിദേശ നിക്ഷേപ ലൈസന്‍സ് നേടാതെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ സ്വന്തം നിലക്ക് ശുദ്ധീകരിച്ച സമുദ്രജലം ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന സ്ഥാപനം നടത്തിയ ഈജിപ്തുകാരന്‍ ഹംദി സഈദ് അബ്ദുല്‍കരീം സഅദ്, ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ ഹുസൈന്‍ അബ്ദുറബ്ബ് റിദ ബാഖിര്‍ അല്‍ശഖ്‌സ് എന്നിവര്‍ക്കാണ് ശിക്ഷ. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ബജറ്റ് എയര്‍ലൈനായ ആകാശ എയറിന്‍റെ ജിദ്ദ-കൊച്ചി നേരിട്ടുള്ള ആദ്യ സർവീസ് ജൂൺ 29ന് തുടക്കമായി; ചെലവ് കുറഞ്ഞ യാത്രയാണ് കമ്പനി ഒരുക്കുന്നത്

ജിദ്ദ: സഊദി അറേബ്യയിലെ പടിഞ്ഞാറൻ മേഖലയിലെ പ്രവാസി മലയാളികൾക്ക് ആശ്വാസമായി കൊച്ചിയിലേക്ക് ആകാശ എയർ യാത്ര തുടങ്ങി. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ച് ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കും പുതിയ സർവീസിനാണ് ആകാശ എയർ തുടക്കമിട്ടത്. ബജറ്റ് എയര്‍ലൈനായ ആകാശ എയറിന്‍റെ പുതിയ സര്‍വീസ് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും  ജിദ്ദ-കൊച്ചി നേരിട്ടുള്ള ആദ്യ സർവീസിന് ജൂൺ 29നാണ് തുടക്കമായത്. ജൂലൈ 6നാണ് അടുത്ത സർവീസ്. ജൂലൈ 13 മുതൽ ആഴ്ചയിൽ 4 പ്രതിവാര സർവീസുകളാണ് കൊച്ചി-ജിദ്ദ സെക്ടറിലുള്ളത്. ജിദ്ദയിലെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ഭക്ഷ്യവസ്തുക്കളുടെ വിലയും ലഭ്യതയും നിരീക്ഷിക്കുന്നതിന്; 50 വൻകിട ഭക്ഷ്യ കമ്പനികളുമായി ഇ-ലിങ്ക് സംവിധാനം

ജിദ്ദ: അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലയും ലഭ്യതയും നിരീക്ഷിക്കുന്നതിനും വിപണിയിൽ അവയുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി സൗദി വാണിജ്യ മന്ത്രാലയം 50 വൻകിട ഭക്ഷ്യ കമ്പനികളുമായി ഇ-ലിങ്ക് സംവിധാനം ഏർപ്പെടുത്തി. സ്റ്റീൽ, സിമന്റ് ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ ഉൽപാദന അളവ് പരിശോധിക്കാനും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനും ലക്ഷ്യമിട്ട് 26 നിർമാണ കമ്പനികളുമായും ഇ-ലിങ്ക് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. വില നിരീക്ഷണവും സ്ഥിരത ഉറപ്പാക്കലും ലക്ഷ്യമിട്ട്, ബന്ധപ്പെട്ട വകുപ്പുകളുമായുള്ള തുടർച്ചയായ ഏകോപനത്തിലൂടെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘ഇംതിസാൽ’ എന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്കയിൽ പോലീസ് വേഷത്തില്‍ മോഷണം; പ്രതിക്ക് വധശിക്ഷ

മക്ക: പോലീസ് ഉദ്യോഗസ്ഥരായി വേഷംമാറി, പരിശോധനയുടെ മറവിൽ താമസസ്ഥലങ്ങളിൽ അതിക്രമിച്ചു കയറി, തോക്ക് ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന രണ്ട് സൗദി പൗരന്മാർക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുറഹ്മാൻ ബിൻ അഹ്മദ് ബിൻ സാലിം അൽ-ഹർബി, സൗദ് ബിൻ ഫുവാദ് ബിൻ ഹസൻ അൽ-മസ്ജാജി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദിൽ യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഏഴംഗ സംഘം അറസ്റ്റിൽ

റിയാദ്: തലസ്ഥാന നഗരിയിൽ പൊതുസ്ഥലത്ത് രണ്ട് യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഏഴംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. യുവതികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യലും തെളിവ് ശേഖരണവും ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായ രീതിയിൽ കയറ്റുമതി ചെയ്യാന്‍ ഒരുങ്ങി സൗദി അറേബ്യ

ജിദ്ദ – പെട്രോൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് സൗദിക്ക് സ്ഥാനം. എന്നാൽ ഇനി മുതൽ പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായ രീതിയിൽ കയറ്റുമതി ചെയ്യാനുള്ള പുതിയ നീക്കമാണ് സൗദി അറേബ്യ ആവിഷ്കരിക്കുന്നത്. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് പദ്ധതിക്ക് പിന്നിൽ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിലേക്ക് സൗദി പാലുല്‍പ്പന്നങ്ങളും ഉപോല്‍പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ ചൈനയുമായി മന്ത്രാലയം അടുത്തിടെ സഹകരണ കരാറില്‍ ഒപ്പുവെച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജവാസാത്തില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജവാസാത്ത്

ജിദ്ദ – മുഖീം പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത, ജവാസാത്തില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ക്ക് മുഖീം പോര്‍ട്ടലില്‍ ലഭ്യമായ തവാസുല്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കാതെ ജവാസാത്തിലെ ബന്ധപ്പെട്ട വകുപ്പുമായി ആശയവിനിമയം നടത്താന്‍ തവാസുല്‍ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതിലൂടെ മുഖീം പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നടപടിക്രമങ്ങള്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ജവാസാത്ത് വ്യക്തമാക്കി.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മയക്കുമരുന്ന് കടത്ത് കേസ്; തബൂക്കിലും മദീനയിലും നാലു വിദേശികള്‍ക്കും ഒരു സൗദി പൗരനും വധശിക്ഷ നടപ്പാക്കി

തബൂക്ക് – മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ നാലു വിദേശികള്‍ക്കും ഒരു സൗദി പൗരനും തബൂക്കിലും മദീനയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തബൂക്കില്‍ മൂന്നു ഈജിപ്തുകാര്‍ക്കും സൗദി പൗരനുമാണ് ശിക്ഷ നടപ്പാക്കിയത്. ലഹരി ഗുളികകളും ഹഷീഷും സൗദിയിലേക്ക് കടത്തിയ ഈജിപ്തുകാരായ സഈദ് സുലൈമാന്‍ സ്വാലിഹ് ദഖീല്‍, അഹ്മദ് ഗുറൈബ് സുലൈമാന്‍ മുഹമ്മദ്, ഖാലിദ് സ്വാലിഹ് സാലിം സ്വാലിഹ് എന്നിവര്‍ക്കും ഇവര്‍ കടത്തിയ മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച സൗദി പൗരന്‍ അവാദ് ബിന്‍ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറിൽ ജൂണ്‍ 23ന് രജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളുടെ പിഴത്തുക റദ്ദാക്കി

ദോഹ– ഖത്തറിലെ യു.എസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈലാക്രമണം നടത്തിയ ദിവസം ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍. ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 23ന് രജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളുടെ പിഴത്തുക ഒഴിവാക്കിയതായും ഖത്തര്‍ മന്ത്രാലയം അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ അടിയന്തിര സാഹചര്യത്തില്‍ ദേശീയവും തൊഴില്‍പരമായിട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി വലിയൊരു കൂട്ടം ജനങ്ങള്‍ക്ക് അവരുടെ കേന്ദ്രങ്ങളില്‍ എത്തിച്ചേരേണ്ട സാഹചര്യമുണ്ടായി. സേവന കേന്ദ്രങ്ങളിലും ജോലി സ്ഥലങ്ങളിലും സമയ ബന്ധിതമായി എത്തിച്ചേരാന്‍ ജനങ്ങള്‍ കാണിച്ച ഉത്തരവാദിത്ത പൂര്‍വമായ സമീപനത്തെ അഭിനന്ദിക്കുന്നെന്നും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മുന്നറിയിപ്പ്; ANKER കമ്പനിയുടെ ചാർജറുകൾ പൊട്ടിത്തെറിക്ക് സാധ്യത, തിരിച്ചുവിളിക്കാൻ സൗദി വാണിജ്യ മന്ത്രാലയം നിർദ്ദേശം

ജിദ്ദ- ചൂടാകാനും തീപ്പിടിക്കാനുമുള്ള സാധ്യതയുള്ളതിനാൽ ആങ്കർ (ANKER)കമ്പനിയുടെ ചാർജറുകൾ തിരിച്ചുവിളിക്കാൻ സൗദി വാണിജ്യ മന്ത്രാലയം നിർദ്ദേശിച്ചു. ബാറ്ററിയിലെ ആന്തരിക ഷോർട്ട് സർക്യൂട്ട് മൂലം ചാർജറുകൾ അമിതമായി ചൂടാകാനും തീപ്പിടിക്കാനുമുള്ള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം. ആങ്കർ കമ്പനി വിപണിയിലിറക്കിയ 88,518 ആങ്കർ പോർട്ടബിൾ ചാർജറുകളാണ് തിരിച്ചുവിളിച്ചത്. 2023 സെപ്റ്റംബറിനും 2025 ജൂണിനും ഇടയിൽ നിർമ്മിച്ച “A1257, A1681, A1689, A1647, A1652” എന്നീ ചാർജറുകൾ തിരിച്ചുവിളിച്ചതായി വാണിജ്യ മന്ത്രാലയം വിശദീകരിച്ചു. ഇത്തരം ചാർജറുകൾ കൈവശമുള്ളവർ ഇവ ഉപയോഗിക്കുന്നത് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ പുതുക്കി ഒരു മാസത്തിനകം ഫൈനൽ എക്സിറ്റ് വഴി നാട്ടിലേക്ക് മടങ്ങാം

റിയാദ്- കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ പുതുക്കി ഒരു മാസത്തിനകം ഫൈനൽ എക്സിറ്റ് വഴി നാട്ടിലേക്ക് പോകാനുള്ള സംവിധാനത്തിന് സൗദി ജവാസാത്ത് തുടക്കം കുറിച്ചു. മുഹറം ഒന്നു മുതൽ (ജൂൺ 26) ഒരു മാസത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക. മുഹറം ഒന്നു മുതൽ ഒരു മാസത്തിനകം പദ്ധതി പ്രയോജനപ്പെടുത്തണമെന്നും പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ അബ്ഷിറിലെ “തവാസുൽ” സേവനം വഴി അപേക്ഷിച്ചാൽ നിശ്ചിത കാലയളവിനുള്ളിൽ ഈ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതുതായി ഒരു സ്റ്റേഷന്‍ കൂടി; ഹസാന്‍ ബിന്‍ സാബിത് റോഡ് സ്‌റ്റേഷനാണ് ഇന്ന് തുറന്നത്

റിയാദ് – തലസ്ഥാന നഗരിയില്‍ പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതുതായി ഒരു സ്റ്റേഷന്‍ കൂടി ഇന്ന് തുറന്നതായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഹസാന്‍ ബിന്‍ സാബിത് റോഡ് സ്‌റ്റേഷനാണ് ഇന്ന് തുറന്നത്. ഓറഞ്ച് ലൈനില്‍ മലസ്, അല്‍റാജ്ഹി ജുമാമസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്‌റ്റേഷനുകള്‍ ഒന്നര മാസം മുമ്പും റെയില്‍വേ സ്റ്റേഷന്‍, ജരീര്‍ ഡിസ്ട്രിക്ട് സ്റ്റേഷന്‍ എന്നീ സ്റ്റേഷനുകള്‍ രണ്ടര മാസം മുമ്പും തുറന്നിരുന്നു. മദീന റോഡ്-പ്രിന്‍സ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മയക്കുമരുന്ന് കേസ്; അഞ്ചു പ്രവാസികൾക്ക് വധശിക്ഷ നടപ്പാക്കി

നജ്‌റാന്‍ : മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ അഞ്ചു പ്രവാസികൾക്ക് നജ്‌റാനിലും തബൂക്കിലും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വന്‍ ഹഷീഷ് ശേഖരം സൗദിയിലേക്ക് കടത്തുന്നതിനിടെ അറസ്റ്റിലായ സോമാലിയക്കാരായ ഇര്‍ശാദ് അലി മൂസ അറാലി, സിയാദ് ഫാരിഹ് ജാമിഅ ഉമര്‍, ഇബ്രാഹിം അബ്ദു വര്‍സമി ജാമിഅ എന്നിവര്‍ക്ക് നജ്‌റാനിലും രണ്ടു തവണ ലഹരി ഗുളിക ശേഖരങ്ങള്‍ സൗദിയിലേക്ക് കടത്തുകയും സ്വീകരിക്കുകയും ചെയ്ത ഈജിപ്തുകാരായ മുഹമ്മദ് അന്‍വര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍, മുഹമ്മദ് കാമില്‍ സ്വലാഹ് കാമില്‍ എന്നിവര്‍ക്ക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വേശ്യാവൃത്തി നടത്തിയ മൂന്നു വിദേശ യുവതികളെ റിയാദിൽ അറസ്റ്റ് ചെയ്തു 

റിയാദ് – തലസ്ഥാന നഗരിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ മൂന്നു വിദേശ യുവതികളെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.

error: Content is protected !!