ജിദ്ദ ബസ്സ് ടിക്കറ്റ് നിരക്ക്; ഒരു റൂട്ടിൽ യാത്രാ ചെയ്യാന്‍ 3.45 റിയാൽ, ഒരു മാസത്തേക്ക് 240 റിയാൽ
ജിദ്ദ – ജിദ്ദ പൊതുഗതാഗത പദ്ധതിയുടെ പുതിയ ഘട്ടത്തിന് തുടക്കമായി. പുതിയ ഘട്ടത്തില്‍ 2025 മോഡലില്‍ പെട്ട 91 ആധുനിക ബസുകള്‍ ഉള്‍പ്പെടുത്തി. ഇതില്‍ 88 ബസുകള്‍ യൂറോ-5 മാനദണ്ഡങ്ങളോടെയുള്ള പരിസ്ഥിതി സൗഹൃദ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവയില്‍ 41 സീറ്റുകളുണ്ട്. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സജ്ജീകരണങ്ങളും ബസുകളിലുണ്ട്. മൂന്നെണ്ണം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ്. ഇവയില്‍ 34 സീറ്റുകള്‍ വീതമാണുള്ളത്. 38 പേര്‍ക്ക് നിന്നും യാത്ര ചെയ്യാന്‍ സാധിക്കും. ഈ ബസുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക ക്രമീകരണങ്ങളുണ്ട്. ലോകത്തിലെ […]