സൗദിയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം; വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുറൂർ
അടുത്ത ബുധനാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിയിച്ചു. പൊടിക്കാറ്റുള്ള സമയത്ത് വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും ജനറൽ ട്രാഫിക് വകുപ്പ് അഭ്യർത്ഥിച്ചു. സ്വന്തം സുരക്ഷയും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി, പൊടി നിറഞ്ഞ സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും വാഹനമോടിക്കേണ്ടതുണ്ടെന്ന് അവർ വിശദീകരിച്ചു. പെട്ടെന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ, വാഹനങ്ങൾക്കിടയിൽ മതിയായതും സുരക്ഷിതവുമായ അകലം പാലിക്കുക , മറ്റുള്ളവർക്ക് ദൃശ്യപരത വർദ്ധിപ്പിക്കുന്നതിന് വാഹനത്തിന്റെ ലൈറ്റുകൾ […]