മക്കയിൽ ഹാജിമാർക്ക് കുളിരേകാൻ കൃത്രിമ മഴ പെയ്യിപ്പിക്കും, ഈ ഹജ് കഴിഞ്ഞാൽ ഇനിയുള്ള 16 വർഷം ഹജ് തണുപ്പ് സീസണിൽ
മക്ക – ഹജ് തീര്‍ഥാടനത്തിനായി പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഒത്തുകൂടുന്ന പുണ്യസ്ഥലങ്ങളിലെ താപനില തണുപ്പിക്കാന്‍ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗിക്കും. ഈ ഗവേഷണം വിജയകരമായതായി സൗദി സര്‍ക്കാരിന്റെ ക്ലൗഡ് സീഡിംഗ് ഏജന്‍സി അറിയിച്ചു. ജിദ്ദയില്‍ നടന്ന കാലാവസ്ഥാ ശില്‍പശാലയില്‍ ക്ലൗഡ് സീഡിംഗ് പ്രോഗ്രാം പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു. മക്ക പ്രവിശ്യയുടെ ഭാഗമായ പടിഞ്ഞാറന്‍ നഗരമായ തായിഫിലാണ് ഗവേഷണം നടത്തിയത്. ഈ ഗവേഷണത്തില്‍ മേഘ രൂപീകരണം വര്‍ധിപ്പിക്കുന്നതിലും പുണ്യസ്ഥലങ്ങളിലെ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിന് മഴയുടെ സാധ്യത കൂട്ടുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തായിഫിലെ […]