GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ 13 ലക്ഷം ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത്

ജിദ്ദ: ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം വെള്ളിയാഴ്ച അര്‍ധരാത്രി വരെ വിദേശങ്ങളില്‍ നിന്ന് 13,96,644 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഹാജിമാരില്‍ 13,26,323 പേര്‍ വിമാന മാര്‍ഗവും 65,228 പേര്‍ കര മാര്‍ഗവും 5,093 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് രാജ്യത്തെത്തിയത്.


ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് മൂന്നു വരെയുള്ള കാലത്ത് വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് 81,000 ലേറെ ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 120 ഹാജിമാര്‍ക്ക് ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയകളും 11 പേര്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകളും നടത്തി. കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട 25 പേര്‍ക്ക് ആവശ്യമായ ആരോഗ്യ പരിചരണങ്ങള്‍ നല്‍കി.

ഹെല്‍ത്ത് സെന്ററുകളില്‍ 48,900 ലേറെ ഹാജിമാരെ സ്വീകരിച്ച് ചികിത്സയും പരിചരണങ്ങളും നല്‍കി. 19,219 ഹാജിമാരെ അത്യാഹിത വിഭാഗങ്ങളിലും 949 തീര്‍ഥാടകരെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലും സ്വീകരിച്ചു. വിവിധ ആശുപത്രികളില്‍ 3,515 ഹാജിമാരെ അഡ്മിറ്റ് ചെയ്തു. ഇതില്‍ 1,730 പേരെ തീവ്രപരിചരണ വിഭാഗങ്ങളിലാണ് അഡ്മിറ്റ് ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!