GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ബലികർമം നിർവഹിക്കാൻ സൗദിയുടെ ദേശീയ ജീവകാരുണ്യ പ്ലാറ്റ്ഫോമായ ഇഹ്സാൻ വഴി സൗകര്യം

ജിദ്ദ: ബലികർമം നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗദി അറേബ്യയുടെ ദേശീയ ജീവകാരുണ്യ പ്ലാറ്റ്ഫോമായ ഇഹ്സാൻ വഴി സൗകര്യമൊരുക്കി. മക്ക റോയൽ കമ്മീഷന്റെ കീഴിലുള്ള അദാഹി പദ്ധതിയുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഹജ് തീർഥാടകർക്കും മറ്റുള്ളവർക്കും ഇഹ്സാൻ പ്ലാറ്റ്ഫോമിനെ ബലികർമം ചുമതലപ്പെടുത്താം. പ്ലാറ്റ്ഫോമിൽ പണമടയ്ക്കുന്നവർക്ക് ശരീഅത്തനുസരിച്ച് നിശ്ചിത സമയത്തിനകം ബലികർമം നിർവഹിച്ച് അർഹർക്കിടയിൽ ബലിമാംസം വിതരണം ചെയ്യും.



ഇഹ്സാൻ പ്ലാറ്റ്ഫോമിലൂടെ എളുപ്പമാർന്ന നടപടികളിലൂടെ ബലികർമം നിർവഹിക്കാം. പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്ത് അദാഹി പ്രോഗ്രാം തിരഞ്ഞെടുത്ത് ബലികർമത്തിന്റെ തരം (ഹജ് സീസണിലെ ഉദുഹിയ, ഹദ്‌യ, ഫിദ്‌യ, അഖീഖ, സ്വദഖ) തിരഞ്ഞെടുത്ത് പണമടച്ചാൽ പ്ലാറ്റ്ഫോം ബലികർമം നിർവഹിക്കും. അപേക്ഷയുടെ നിലവിലെ സ്ഥിതി (സ്റ്റാറ്റസ്) ട്രാക്ക് ചെയ്യാനും സൗകര്യമുണ്ട്.

സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് രാജകീയ ഉത്തരവ് പ്രകാരം ഇഹ്സാൻ പ്ലാറ്റ്ഫോം സ്ഥാപിച്ചത്. പതിമൂന്ന് സർക്കാർ വകുപ്പുകൾ ഉൾപ്പെടുന്ന മേൽനോട്ട സമിതി പ്ലാറ്റ്ഫോമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിന് സഹായിക്കുന്ന ഈ പ്ലാറ്റ്ഫോം, ഡിജിറ്റൽ സംഭാവനാ സേവനങ്ങളിലൂടെ ദശലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് സഹായമെത്തിച്ചിട്ടുണ്ട്. സംഭാവനകളുടെ വിശ്വാസ്യത ഉറപ്പാക്കാനും അർഹരിലേക്ക് വേഗത്തിലും എളുപ്പത്തിലും എത്തിക്കാനും പ്ലാറ്റ്ഫോം സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!