ജിദ്ദ: സൗദി അറേബ്യയില്‍ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന 28 ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈസന്‍സുകള്‍ എന്നെന്നേക്കുമായി റദ്ദാക്കിയതായി ഇന്‍ഷുറന്‍സ് അതോറിറ്റി അറിയിച്ചു. സഹകരണ ഇൻഷുറൻസ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള കോഓപറേറ്റീവ് ഇൻഷുറൻസ് കമ്പനീസ് കൺട്രോൾ നിയമ പ്രകാരമാണ് നടപടി. ഇൻഷറൻസ് പോളിസി എടുക്കുന്ന ഉപഭോക്താക്കളുടെ അവകാശങ്ങളും സാമ്പത്തിക സുരക്ഷിതത്വവും സംരക്ഷിക്കുന്ന ഈ നിയമത്തിലെ വിവിധ വകുപ്പുകൾ പാലിക്കാത്ത കമ്പനികളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്.

ഇൻഷുറൻസ് മേഖല സുസ്ഥിരവും കാര്യക്ഷമവും ആക്കുന്നതിനും, ഉപഭോക്താക്കളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും സാമ്പത്തിക സ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതിനും ഇൻഷുറൻസ് അതോറിറ്റി കർശന നടപടികളാണ് കൈകൊള്ളുന്നത്.
നിയമപരമായി പ്രവർത്തന അനുമതിയുള്ള കമ്പനികളുമായി മാത്രമെ ഇടപാടുകൾ നടത്താവൂ. ഇൻഷുറൻസുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. ഇന്‍ഷുറന്‍സ് മേഖലയെയും ഉപഭോക്താക്കളെയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നത് തുടരുമെന്ന് അതോറിറ്റി അറിയിച്ചു.
ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികളുടെ പൂർണ പട്ടിക
1. ഷെയർ ഇൻഷുറൻസ് ഏജൻസി
2. അൽബലൂറാത്ത് ഇൻഷുറൻസ് ബ്രോക്കറേജ് സർവീസസ്
3. അൽസബീൽ ഏഷ്യ ഇൻഷുറൻസ് & റീ-ഇൻഷുറൻസ് ബ്രോക്കറേജ്
4. അൽഅമാൻ ഇൻഷുറൻസ് & റീ-ഇൻഷുറൻസ് ബ്രോക്കറേജ്
5. ഫ്യൂച്ചർ വിഷൻ ഇൻഷുറൻസ് & റീ-ഇൻഷുറൻസ് ബ്രോക്കറേജ് ലിമിറ്റഡ്
6. അൽഅമാൻ ഗേറ്റ് ഇൻഷുറൻസ് ഏജൻസി
7. ലാവാൽ ഇൻഷുറൻസ് ബ്രോക്കറേജ് കമ്പനി
8. അഹദ് സൗദി ഇൻഷുറൻസ് ഏജൻസി കമ്പനി
9. സൗദി ലിങ്ക് ഇൻഷുറൻസ് ബ്രോക്കറേജ് കമ്പനി
10. ഫുർസാൻ ഇൻഷുറൻസ് ഏജൻസി കമ്പനി ലിമിറ്റഡ്
11. സൗദി വുകലാ ഇൻഷുറൻസ് ഏജന്റ്സ് കമ്പനി
12. ഇൻഷുറൻസ് മാനേജ്‌മെൻ്റ് കമ്പനി
13. സൗദി ഷീൽഡ് ഇൻഷുറൻസ് ഏജൻസി കമ്പനി ലിമിറ്റഡ്
14. പനോരമ എലൈറ്റ് ഇൻഷുറൻസ് ഏജൻസി
15. തകാഫുൽ അമാന കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് ഏജൻസി ലിമിറ്റഡ്
16. മദാദ് അൽസിഖ ഇൻഷുറൻസ് ഏജൻസി
17. മനാർ സിഗ്മ ഇൻഷുറൻസ് കൺസൾട്ടിംഗ് & ആക്‌ച്വറിയൽ സർവീസസ്
18. അൽതഅ്സീസാത്ത് ഇൻഷുറൻസ് ഏജൻസി
19. അഡിസൺ ബ്രാഡ്‌ലി അറേബ്യ
20. വസൽ ഇൻഷുറൻസ് ബ്രോക്കറേജ്
21. മെഡിവിസ മെഡിക്കൽ ക്ലെയിംസ് സെറ്റിൽമെന്റ്
22. മാർഷ് സൗദി ഇൻഷുറൻസ് കൺസൾട്ടിംഗ് ലിമിറ്റഡ്
23. ഇന്റഗ്രേറ്റഡ് പ്രൊട്ടക്ഷൻ ഇൻഷുറൻസ് ഏജൻസി
24. റുഅ ഇൻഷുറൻസ് ഏജൻസി
25. തഖ്ദീർ ഇന്റർനാഷണൽ ഇൻഷുറൻസ് ഏജൻ്റ്സ്
26. റിസ്ക‌് സൊല്യൂഷൻസ് ഇൻഷുറൻസ് ബ്രോക്കറേജ്