ജിദ്ദ: ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം വ്യാഴാഴ്ച അര്‍ധ രാത്രി വരെ വിദേശങ്ങളില്‍ നിന്ന് 8,20,658 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. വിമാന മാര്‍ഗം 7,82,358 തീര്‍ഥാടകരും കര മാര്‍ഗം 35,478 ഹാജിമാരും കപ്പല്‍ മാര്‍ഗം 2,822 ഹജ് തീര്‍ഥാടകരുമാണ് എത്തിയത്.
