ജിദ്ദ: ഇരുപത്തിനാലു മണിക്കൂറും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക പെര്‍മിറ്റ് നേടാതെ അര്‍ധരാത്രി പന്ത്രണ്ടു മണിക്കു ശേഷം ഫുഡ്ട്രക്കുകള്‍ പ്രവര്‍ത്തിക്കുന്നത് മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. വാഹനത്തിനുള്ളില്‍ പുകവലിക്കുന്നതും ഉച്ചഭാഷിണികളും സ്പീക്കറുകളും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഭക്ഷണത്തില്‍ വീഴാനോ ഇടകലരാനോ സാധ്യതയുള്ള ആഭരണങ്ങള്‍ ധരിക്കുന്നതും സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കൂടാതെ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷണം തയാറാക്കുന്ന സ്ഥലത്ത് മുടി നന്നായി മൂടണമെന്നും കൈയുറകള്‍ ധരിക്കണമെന്നും വ്യവസ്ഥയുണ്ട്.