റിയാദ്: ഹജ് തട്ടിപ്പ് നടത്തിയ ഈജിപ്ഷ്യന്‍ യുവതിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഹജ് പെര്‍മിറ്റ് സംഘടിപ്പിച്ചു നല്‍കാന്‍ കഴിയുമെന്നും മക്കയില്‍ പ്രവേശിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുമെന്നും വാദിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയാണ് നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ഈജിപ്തുകാരി തട്ടിപ്പുകള്‍ നടത്തിയത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
