ജിദ്ദ- സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് സ്പോൺസർഷിപ്പ് മാറ്റത്തിലൂടെ നീക്കം ചെയ്യാനാകുമെന്ന് സൂചന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുസാനിഫ് പ്ലാറ്റ്ഫോം വഴി ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് നീക്കാനാകുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കി. ഹുറൂബ് (തൊഴില്‍ സ്ഥലത്തു നിന്ന് ഒളിച്ചോടിയതായുള്ള പരാതി) ആയവർക്ക് സ്പോൺസർഷിപ്പ് മാറ്റത്തിലൂടെ ഹുറൂബ് മാറ്റാനാവും

ഹുറുബായ ഗാർഹിക തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുന്ന തരത്തിലാണ് പുതിയ സംവിധാനം. അതേസമയം, ഇതു സംബന്ധിച്ച് ഇതേവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. വരുന്ന മുറക്ക് ഇക്കാര്യം വായനക്കാരെ ഗൾഫ് ന്യൂസ് മലയാളം അറിയിക്കും.
വ്യക്തിഗത തൊഴിലുടമകള്‍ക്കിടയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവരുടെ പേരില്‍ ഹുറൂബ് ഉണ്ടാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്ന് നേരത്തെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിരുന്നു.