ഹജ് തീര്‍ഥാടകരുടെ സുരക്ഷക്കും സമാധാനത്തിനും ഭംഗം വരുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ഇസ്ലാമികകാര്യ മന്ത്രി
ജിദ്ദ: ദശലക്ഷക്കണക്കിന് വരുന്ന ഹജ് തീര്‍ഥാടകരുടെ സുരക്ഷക്കും സമാധാനത്തിനും ഭംഗം വരുത്തുന്ന നിലക്ക് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആരെയും സൗദി അറേബ്യ അനുവദിക്കില്ലെന്ന് ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കി. കിംഗ് അബ്ദുല്ല എന്‍ഡോവ്മെന്റ് സാമ്പത്തിക സഹായത്തോടെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിലെ സയന്‍സ് എന്‍ഡോവ്മെന്റും ഇസ്ലാമികകാര്യ മന്ത്രാലയവും ചേര്‍ന്ന് നടപ്പാക്കുന്ന ഫെലോഷിപ്പ് ഇന്‍ മോഡറേഷന്‍ പ്രോഗ്രാമിന്റെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷന്‍ 2030ന് അനുസൃതമായി രാജ്യത്ത് മിതവാദ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും […]