ഏപ്രില്‍ 29 മുതല്‍ മക്കയിലേക്ക് പ്രവേശനം ഹജ്ജ് വിസയിലുള്ളവര്‍ക്ക് മാത്രം, വിസിറ്റ് വിസക്കാർ മക്കയിൽ തങ്ങരുത്
റിയാദ് – ഏപ്രില്‍ 29 അഥവാ ദുല്‍ഖഅദ് ഒന്നു മുതല്‍ മക്കയിലേക്ക് ഹാജ് വിസയിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂവെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഉംറ വിസയിലുള്ളവര്‍ സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ 13നാണ്. അവര്‍ ഏപ്രില്‍ 29ന് തിരിച്ചുപോകണം. മക്കയിലേക്ക് പോകാനാഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഏപ്രില്‍ 23 മുതല്‍ പ്രത്യേക പെര്‍മിറ്റ് നല്‍കിതുടങ്ങും. പെര്‍മിറ്റ് ലഭിക്കാത്തവര്‍ക്ക് മക്കയിലേക്ക് പ്രവേശനമുണ്ടാകില്ല. അവരെ തിരിച്ചയക്കും. പുണ്യഭൂമിയില്‍ ജോലി ചെയ്യാനുള്ളവര്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പ്രവേശനാനുമതി ലഭിക്കും. മക്കയില്‍ നിന്ന് ഇഷ്യൂ ചെയ്ത […]