ആഭ്യന്തര ഹാജിമാർ അവസാന ഗഡു പണമടക്കേണ്ടത് നാളെ
ജിദ്ദ: സൗദി അറേബ്യക്കകത്തു നിന്ന് ഹജ്ജ് കർമം നിർവഹിക്കാൻ രജിസ്റ്റർ ചെയ്തവർ തങ്ങൾ തെരഞ്ഞെടുത്ത പാക്കേജ് അനുസരിച്ച മൂന്നാമത്തെയും അവസാനത്തെതുമായ ഗഡു പണമടക്കേണ്ട ദിവസം വെള്ളിയാഴ്ചയാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ഹാജിമാർക്ക് ഹജ്ജ് പാക്കേജ് നിരക്ക് ഒറ്റത്തവണയായും മൂന്നു ഗഡുക്കളായും അടക്കാൻ സൗകര്യമൊരുക്കിയിരുന്നു. തവണകളായി പണമടക്കുന്ന രീതി തെരഞ്ഞെടുത്തവർ അവസാന ഗഡുവായ നാൽപതു ശതമാനം വെള്ളിയാഴ്ചയോടെ അടക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ആഭ്യന്തര ഹജ്ജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും മിനായിലും […]