മക്കയിലേക്ക് ബുധനാഴ്ച മുതൽ പ്രവേശന നിയന്ത്രണം
മക്കയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർ ഏപ്രിൽ 23 ബുധനാഴ്ച മുതൽ യോഗ്യതയുള്ള അധികാരികളിൽ നിന്ന് പെർമിറ്റ് നേടണമെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. പ്രവേശന അനുമതിയില്ലാത്തവരെ വിശുദ്ധ തലസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല ഇവരെ മക്കയിലേക്കുള്ള സുരക്ഷാ ചെക്ക്‌പോസ്റ്റുകളിൽ തടയും. പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള വർക്ക് പെർമിറ്റ്, മക്കയിൽ ഇഷ്യു ചെയ്ത റസിഡന്റ് ഐഡി, ഹജ്ജ് പെർമിറ്റ് എന്നിവയുള്ളവർക്കേ മക്കയിലേക്ക് പ്രവേശനം സാധ്യമാകൂ. ഹജ്ജ് സീസണിൽ ജോലി ചെയ്യുന്ന താമസക്കാർക്ക് വിശുദ്ധ തലസ്ഥാനത്തേക്കുള്ള പ്രവേശന അനുമതികൾ അബ്ഷർ പ്ലാറ്റ്‌ഫോം, […]