റിയാദ്: സൗദി വിസിറ്റ് വിസകൾ ഓൺലൈൻ വഴി പുതുക്കുന്നത് നിർത്തലാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിസിറ്റ് വിസകൾ പുതുക്കാൻ ശ്രമിച്ചവർക്ക് ജവാസാത്ത് ഓഫീസിനെ സമീപിക്കാനുള്ള നോട്ടിഫിക്കേഷൻ ആണ് വന്നത്. ഹജ്ജിനോട് അനുബന്ധിച്ചാണ് ഈ നിയന്ത്രണവും എന്നാണു മനസ്സിലാക്കാൻ സാധിക്കുന്നത്.

ഈ സാഹചര്യത്തിൽ മൾട്ടി വിസിറ്റ് വിസയിലുള്ളവരുടെ വിസിറ്റ് വിസകൾ പുതുക്കണമെങ്കിൽ ഇനി സൗദിക്ക് പുറത്ത് പോയി തിരികെ സൗദിയിലേക്ക് പ്രവേശിക്കുക എന്നുള്ളതാണ് സ്വീകരിക്കാവുന്ന പോം വഴി.
വിസിറ്റ് വിസാ കാലാവധി കഴിഞ്ഞ് സൗദിയിൽ കഴിഞ്ഞാൽ ഓരോ അധിക ദിവസത്തിനും വൻ തുക പിഴ നൽകേണ്ടി വരുമെന്നതിനാൽ ഓരോരുത്തരും വിസാ വാലിഡിറ്റി ഉറപ്പാക്കേണ്ടതുണ്ട്.