ജിദ്ദ – എസ്.ടി.സി ഫോര്‍മുല-1 സൗദി ഗ്രാന്‍ഡ് പ്രിക്സ് സംഘടിപ്പിക്കാനായി സ്‌പോര്‍ട്‌സ് മന്ത്രാലയവുമായി സഹകരിച്ച് ജിദ്ദ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് റോഡ്, കോര്‍ണിഷ് ശാഖാ റോഡ്, ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടിലേക്കുള്ള റോഡുകള്‍ എന്നിവ ഏപ്രില്‍ 17 മുതല്‍ 21 വരെ അടച്ചിടുമെന്ന് ജിദ്ദ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഫോര്‍മുല-1 ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച ആരംഭിക്കും. ചെങ്കടലിന്റെ റാണിയായ ജിദ്ദ, ലോകത്തിലെ ഏറ്റവും പ്രമുഖ കായിക ഇനങ്ങളിലൊന്നായ എസ്.ടി.സി ഫോര്‍മുല-1 ഗ്രാന്‍ഡ് പ്രിക്‌സിന്റെ അഞ്ചാം പതിപ്പിന് ആതിഥേയത്വം വഹിച്ച് വീണ്ടും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ബഹ്റൈനില്‍ കഴിഞ്ഞ റൗണ്ട് അവസാനിച്ചതിനു ശേഷമാണ് ജിദ്ദയില്‍ എസ്.ടി.സി ഫോര്‍മുല-1 ഗ്രാന്‍ഡ് പ്രിക്‌സ് നടക്കുന്നത്.
