ഫുജൈറ. മുന്‍നിര ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ യുഎഇയിലെ ഫുജൈറ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ചു. മേയ് 15 മുതല്‍ സര്‍വീസ് ആരംഭിക്കും. ഈ രണ്ട് വിമാനത്താവളങ്ങളിലേക്കും പ്രവാസികളുടേയും ടൂറിസ്റ്റുകളുടേയും യാത്രകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ സര്‍വീസ്.

ഇന്‍ഡിഗോ സര്‍വീസ് നടത്തുന്ന 41ാമത് വിമാനത്താവളമാണ് ഫുജൈറ. യുഎയില്‍ അഞ്ചാമത്തേതും. അബുദാബി, ദുബായ്, റാസല്‍ ഖൈമ, ഷാര്‍ജ എന്നീ നഗരങ്ങളിലേക്ക് നിലവില്‍ സര്‍വീസ് നടത്തി വരുന്നുണ്ട്. യുഎഇയിലുള്ള യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള സാഹചര്യമാണ് ഫുജൈറ സര്‍വീസോടെ ലഭ്യമാകുന്നത്.
